| Monday, 31st October 2022, 5:59 pm

സിനിമയെ വിലയിരുത്തുന്നവര്‍ ആദ്യ ആഴ്ചയിലെ പ്രേക്ഷകര്‍, ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവര്‍ സിനിമയെ നിഷ്‌കരുണം തള്ളും:സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ നിരവധി സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകനാണ് സിദ്ദിഖ്. പഴയ സംവിധായകരുടെ സിനിമകള്‍ ഇന്നത്തെ കാലത്ത് വലിയ വിജയമാകാത്തതിനേക്കുറിച്ച് പറയുകയാണ് അദ്ദേഹം. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ദിഖ് തന്റെ നിരീക്ഷണങ്ങള്‍ പറഞ്ഞത്.

ഇന്ന് സിനിമയെ വിലയിരുത്തുന്നതും സിനിമ കാണുന്നതും ആദ്യ ആഴ്ച്ചയിലെ പ്രേക്ഷകരാണെന്നും അവരെല്ലാം യൂത്തായിരിക്കുന്നത് കൊണ്ട് ഒരേ മൂഡിലുള്ള സിനിമ ആഗ്രഹിക്കുന്ന പ്രേക്ഷകരാകുന്നത് കൊണ്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവര്‍ സിനിമയെ തള്ളിക്കളയുമെന്നും സിദ്ദിഖ് പറഞ്ഞു.

”ഇന്ന് സിനിമയെ വിലയിരുത്തുന്നതും സിനിമ കാണുന്നതും ആദ്യ ആഴ്ചയിലെ പ്രേക്ഷകരാണ്. ആദ്യ ആഴ്ചയിലെ പ്രേക്ഷകരെല്ലാം യൂത്തായിരിക്കും. അവരെല്ലാം ഒരേ മൂഡിലുള്ള സിനിമ ആഗ്രഹിക്കുന്ന പ്രേക്ഷകരാണ്. അവര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത സിനിമകളെ അവര്‍ നിഷ്‌കരുണം തള്ളും.

സിനിമയുടെ ഇന്റര്‍വെല്‍ തീരുമ്പോഴേക്കും സിനിമയെക്കുറിച്ചുള്ള മെസേജുകളും പോസ്റ്റുകളും ഇടാന്‍ തുടങ്ങും. അത് എല്ലാവരെയും ബാധിക്കും. പിന്നെ എല്ലാകാലത്തെയും മാറ്റങ്ങള്‍ നമ്മള്‍ ഉള്‍കൊള്ളണം.

ആ മാറ്റം ഉള്‍ക്കൊള്ളുക എന്ന് പറഞ്ഞാല്‍ കഥ പറയുന്ന രീതി ആയാലും പുതിയ സാങ്കേതിക വിദ്യകളായാലും അപ്‌ഡേറ്റാകണം. അന്നും ഇന്നും കഥകള്‍ക്ക് വലിയ മാറ്റമില്ല. പറയുന്ന രീതിയിലാണ് മാറ്റം വരുന്നത്.

ഒരുപാട് മാറ്റങ്ങള്‍ വന്ന് കഴിഞ്ഞു അത് ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ നമ്മള്‍ പറയുന്നത് കണക്ടാവില്ല. പണ്ട് തമാശ പറഞ്ഞ രീതിയിലല്ല ഇന്നത്തെ തലമുറ പറയുന്നത്. നമ്മള്‍ അവരുടെ രീതിയില്‍ കഥപറയണം. അതെല്ലാം എല്ലാ കാലത്തും അങ്ങനെയാണ്. കാലത്തോട് അടുത്ത് നിക്കുന്ന കഥകളായിരിക്കണം,” സിദ്ദിഖ് പറഞ്ഞു.

content highlight: director siddique said that first week audience they don’t like it they will reject the movie

We use cookies to give you the best possible experience. Learn more