ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം കൊത്ത് റിലീസിനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 23നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ഏറെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കോംബോയാണ് മോഹന്‍ലാല്‍-സിബി മലയില്‍. ഈ കോംബോയില്‍ നിന്നുണ്ടായ ഒരു മികച്ച സിനിമയാണ് ദശരഥം. കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ എന്നൊക്കെ നിരൂപകര്‍ ഈ ചിത്രത്തെ അഭിനന്ദിച്ചിട്ടുണ്ട്. മോഹന്‍ലാലായിരുന്നു സിനിമയിലെ കേന്ദ്ര കഥാപാത്രമായ രാജീവനെ അവതരിപ്പിച്ചിരുന്നത്.
ദശരഥത്തിന്റെ രണ്ടാം ഭാഗം നടക്കാത്തതിന്റെ കാരണം മോഹന്‍ലാലിന്റെ പിന്തുണ ഇല്ലാത്തതാണെന്ന് തുറന്നുപറയുകയാണിപ്പോള്‍ സംവിധായകന്‍ സിബി മലയില്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘എനിക്കേറ്റവും കൂടുതല്‍ നഷ്ട്‌ബോധമുണ്ടാക്കിയതും ചെയ്യണം എന്ന് ആഗ്രഹിച്ചതും ദശരഥത്തിന്റെ രണ്ടാം ഭാഗമാണ്. ദശരഥത്തിന്റെ രണ്ടാം ഭാഗത്തിന്റെ കഥയുമായി നിരവധി പേര്‍ എന്നെ സമീപിച്ചിട്ടുണ്ട്. ദശരഥത്തിന്റെ തുടര്‍ച്ച എന്ന രീതിയില്‍ ഹേമന്ത് കുമാര്‍ എഴുതിയ കഥയാണ് ഇതില്‍ എനിക്കിഷ്ട്ടപ്പെട്ടതും ചെയ്യണമെന്ന് ആഗ്രഹിച്ചതും.
അത് സാധാരണ ഒരു രണ്ടാം ഭാഗത്തിന്റെ കഥ പോലെ ആയിരുന്നില്ല. സിനിമയിലെ കഥാപാത്രമായ രാജീവന്‍ താന്‍ മുന്‍പ് ചെയ്ത ശരിതെറ്റുകളെ വിലയിരുത്തുമ്പോള്‍ അയാള്‍ക്കുണ്ടാകുന്ന പുതിയ ബോധ്യങ്ങളായിരുന്നു ആ കഥയിലുണ്ടായിരുന്നത്. അത്തരത്തിലൊരു രണ്ടാം ഭാഗം ഒരു സിനിമക്കും സംഭവിച്ചിട്ടില്ല,’ സിബി മലയില്‍ പറഞ്ഞു.
അത് നടക്കാതെ പോയത് എന്റെ കരിയറിലെ ഏറ്റവും നിരാശപ്പെടുത്തിയ അനുഭവമാണ്. എന്നാല്‍ ലാലിനോട് ഞാന്‍ ഈ കാര്യം പറഞ്ഞപ്പോള്‍ എനിക്ക് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഒരു സപ്പോര്‍ട്ടും കിട്ടിയില്ല.
നെടുമുടി ചേട്ടനും ഈ സിനിമ ചെയ്യണം എന്ന് ഏറെ ആഗ്രഹിച്ചിരുന്നു. വേണു ചേട്ടന് കഥ അറിയാമായിരുന്നു. അദ്ദേഹം വേണമെങ്കില്‍ ലാലിനോട് സംസാരിക്കാം എന്ന് പറഞ്ഞു.
ലാലിനെ പറഞ്ഞു ബോധ്യപ്പെടുത്തുകയല്ല സ്വയം ബോധ്യപെടുകയാണ് വേണ്ടത് എന്ന് ഞാനാണ് അദ്ദേഹത്തോട് പറഞ്ഞത്. ഞാനതിനുള്ള ശ്രമങ്ങള്‍ നടത്തി പക്ഷെ അത് സംഭവിച്ചില്ല. ആ നഷ്ട്ം എനിക്ക് മാത്രമേ അറിയുകയുള്ളൂ,’ സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് കൊത്ത്. ആസിഫ് അലിയോടൊപ്പം റോഷന്‍ മാത്യുവും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. വടക്കന്‍ കേരളത്തിലെ രാഷ്ട്രീയ കൊലപാതകം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് കൊത്ത്.
ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ഹേമന്ദ് കുമാറാണ്. രഞ്ജിത്തും പി.എമ്മും ശശിധരനും ചേര്‍ന്നാണ് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ ചിത്രം തിയേറ്ററില്‍ എത്തിക്കുന്നത്.
CONTENT HIGHLIGHTGS: Director Sibi Malayil opens up about Dasaratha Part II