ആസിഫ് അലി, റോഷന്‍ മാത്യൂ, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്ത കൊത്ത് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സമ്മിശ്ര പ്രതികരമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ എടുത്ത സിനിമ കൊലപാതക രാഷ്ട്രീയവും ശിഥിലമാകുന്ന കുടുംബന്ധങ്ങളെ കുറിച്ചുമൊക്കെ പ്രതിപാദിക്കുന്നുണ്ട്.
കൊത്തില്‍ സുമേഷ് എന്ന കഥാപാത്രമായാണ് നടന്‍ റോഷന്‍ മാത്യു എത്തുന്നത്. റോഷനിലേക്ക് താന്‍ എത്തിയതിനെ കുറിച്ച് പറയുകയാണ് സിബി മലയില്‍ ഇപ്പോള്‍.
സുമേഷ് എന്ന കഥാപാത്രം അര്‍ജുന്‍ അശോകന്‍ ചെയ്യണമെന്നായിരുന്നു തന്റെ മനസിലെന്ന് സിബി മലയില്‍ പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആ കഥാപാത്രത്തിനായി ഞാന്‍ ആലോചിച്ചത് അര്‍ജുന്‍ അശോകനെ ആയിരുന്നു. പെട്ടെന്ന് രഞ്ജിത്താണ് എന്റെ അടുത്ത് റോഷന്റെ പേര് സജസ്റ്റ് ചെയ്തത്.
നമുക്ക് റോഷനെ ഒന്ന് ട്രൈ ചെയ്താലോ എന്ന് രഞ്ജിത്ത് ചോദിച്ചു. റോഷന്‍ ഇങ്ങനെ കയറി വരികയും കുറച്ച് സിനിമകളൊക്കെ ചെയ്ത് ശ്രദ്ധിക്കപ്പെട്ട് തുടങ്ങുകയും ചെയ്ത സമയമാണ്.
റോഷന്റെ തൊട്ടപ്പന്‍ എന്ന സിനിമയാണ് ഞാന്‍ കണ്ടിട്ടുള്ളത്. അങ്ങനെ ഞാന്‍ റോഷനെ വിളിച്ചു. അദ്ദേഹം വന്നു. കഥ കേട്ട സമയം തന്നെ അദ്ദേഹം പെട്ടെന്ന് തന്നെ ചെയ്യാമെന്ന തീരുമാനം എടുത്തു. കൂടുതല്‍ ഡിസ്‌കഷനൊന്നും ഉണ്ടായില്ല. കഥ കേട്ട ശേഷം പുള്ളി ഇതില്‍ ഉണ്ട് എന്ന തീരുമാനം പറയുക കൂടി ചെയ്തില്ല. ഐ ആം ഇന്‍ എന്ന് പുള്ളി ഉറപ്പിച്ചിരുന്നു, സിബി മലയില്‍ പറഞ്ഞു.
സിനിമയ്ക്ക് കൊത്ത് എന്നായിരുന്നില്ല ആദ്യം പേരെന്നും മറ്റൊരു പേരായിരുന്നു കണ്ടതെന്നും അഭിമുഖത്തില്‍ സിബി മലയില്‍ പറഞ്ഞു. ആ പേര് നേരത്തെ മറ്റൊരു സിനിമയ്ക്കായി ബുക്ക് ചെയ്‌തെന്ന് പറഞ്ഞു. കൊത്തെന്ന പേര് ആരാണ് ഇട്ടതെന്ന് ഓര്‍ക്കുന്നില്ല. കുറേ പേരുകള്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ രഞ്ജിത്താണ് കൊത്ത് എന്ന പേര് കൊള്ളാമെന്ന് പറഞ്ഞത്.
കൊത്ത് രാഷ്ട്രീയം പ്രമേയമാകുന്ന സിനിമയാണെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും ഇകഴ്ത്തിക്കെട്ടാന്‍ സിനിമയില്‍ ശ്രമിക്കുന്നില്ലെന്നും സിബി മലയില്‍ പറഞ്ഞു.
Content Highlight: Director Sibi Malayil about Arjun ashokan casting on Kothu Movie