| Sunday, 2nd April 2023, 3:42 pm

"പൊളിറ്റിക്കല്‍ സിനിമ ക്ലാസെടുക്കുന്നത് പോലെയല്ല ചെയ്യേണ്ടത്, സിനിമയുടെ വിധികര്‍ത്താക്കള്‍ പ്രേക്ഷകരാണ്"

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്ത്രീ ശരീരത്തിന്റെ രാഷ്ട്രീയം പറയുന്ന സിനിമയാണ് ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതല്‍ 44 വരെ. സ്ത്രീ സംവിധായകര്‍ക്ക് സിനിമ നിര്‍മിക്കാന്‍ സഹായം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയിലൂടെ നിര്‍മിക്കപ്പെട്ട ആദ്യ സിനിമയാമണത്.

ചിത്രത്തെ കുറിച്ചും അത് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് അതിന്റെ സംവിധായിക. ആലപ്പുഴയില്‍ നടന്ന ചലച്ചിത്ര മേളയില്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. യുവാക്കളെ ലക്ഷ്യം വെച്ചാണ് താന്‍ സിനിമ ചെയ്തതെന്നും ശ്രുതി ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘സിനിമ ആലപ്പുഴയില്‍ നടന്ന ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കണ്ടത് കൂടുതലും പുതിയ തലമുറയില്‍പ്പെട്ട കുട്ടികളാണ്. അവര്‍ക്ക് സിനിമ പറഞ്ഞ വിഷയം നല്ല രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നാണ് പ്രതികരണങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചത്. സിനിമ ഒരുക്കുമ്പോഴും ലക്ഷ്യം വെച്ച പ്രേക്ഷകരും അവരായിരുന്നു.

അതിനാല്‍ തന്നെ ടാര്‍ഗെറ്റ് ഓഡിയന്‍സിലെത്താന്‍ സാധ്യതയുണ്ട്. സിനിമ പ്രേക്ഷകരുടേതാണ്. ആസ്വാദകരും വിധികര്‍ത്താക്കളും പിന്നെ സിനിമ കാണുന്ന സമയത്ത് താല്‍ക്കാലികമെങ്കിലും ആ കഥാപാത്രങ്ങളും അവരാണ്. അതുകൊണ്ട് തന്നെ ഒരു പ്രേക്ഷകനെന്ന നിലയില്‍ ചിന്തിച്ചിട്ട് കൂടിയാണ് സിനിമ ചെയ്യുന്നത്.

അതേസമയം ക്ലാസെടുക്കുന്ന രീതിയിലുള്ള അവതരണം പാടില്ല. സിനിമയുടേതായ എല്ലാ ഭംഗിയുമുണ്ടാകണം. പൊളിറ്റിക്കല്‍ സിനിമകള്‍ ആളുകളിലേക്ക് എത്തിക്കണമെങ്കില്‍ ആളുകള്‍ക്ക് സ്വീകാര്യമാകുന്ന രീതിയിലാകണം. ഇതിനാണ് ശ്രമിച്ചിട്ടുള്ളത്.

നാടകീയതയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യവുമാണ് സിനിമ. സിനിമ ആത്യന്തികമായി സാധാരണക്കാരിലേക്ക് എത്തിക്കുക എന്നുള്ളത് പ്രധാനമാണ്,’ ശ്രുതി ശരണ്യം പറഞ്ഞു.

content highlight: director shruthi sharanyam about her new movie

We use cookies to give you the best possible experience. Learn more