ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമായി നവാഗതനായ രോഹിത്.എം.ജി.കൃഷ്ണന്‍ സംവിധാനം ചെയ്ത ഇരട്ട എന്ന ചിത്രത്തെ അഭിനന്ദിച്ച് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്.
ചിത്രം ഒരു ക്ലാസിക്കാണെന്നും ഒരു പ്രേക്ഷകനെന്ന നിലയില്‍ അഭിമാനത്തോടെയല്ലാതെ തിയേറ്റര്‍ വിട്ട് ഇറങ്ങാനാകില്ലെന്നും ഷാരിസ് പറഞ്ഞു. ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ അസൂയ തോന്നിയെന്നും ഷാരിസ് പറഞ്ഞു.
”ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ അസൂയയോടെ അല്ലാതെ ഈ ചിത്രത്തെ കാണാന്‍ കഴിയുന്നില്ല. ഒരു പ്രേക്ഷകനെന്ന നിലയില്‍ അഭിമാനത്തോടെയല്ലാതെ തിയേറ്റര്‍ വിട്ട് ഇറങ്ങാനുമാകില്ല. നാളെ നെറ്റ്ഫ്ളിക്സില്‍ ഈ ചിത്രത്തെ ലോകം വാഴ്ത്തുമ്പോള്‍ തിയേറ്ററില്‍ കാണാതെ പോയ മലയാള സിനിമ പ്രേക്ഷകരുടെ കൂട്ടത്തില്‍ നമ്മള്‍ ഇല്ലാതിരിക്കട്ടെ.
ഇരട്ട ഒരു ക്ലാസിക്കാണ്. മലയാള സിനിമയുടെ അഭിമാനമാണ് ഈ ചിത്രം. ഇതിലെ ഓരോ അണിയറ പ്രവര്‍ത്തകരും. ക്ലാസിക്കുകള്‍ പില്‍ക്കാലത്ത് വാഴ്ത്തപ്പെടാനുള്ളതല്ല തിയേറ്ററില്‍ അനുഭവിക്കാനുള്ളതാണ്,” ഷാരിസ് കുറിച്ചു.
ഫെബ്രുവരി 3നാണ് ഇരട്ട തിയേറ്ററിലെത്തിയത്. ഇടുക്കിയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന മരണത്തെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് സഞ്ചരിക്കുന്നത്. വിനോദ്, പ്രമോദ് എന്നീ ഇരട്ടകളായ പൊലീസുകാരുടെ കഥയാണ് ഇരട്ട.
ജോജു ജോര്‍ജ് ഡബിള്‍ റോളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോജു ജോര്‍ജിനൊപ്പം അഞ്ജലി, ശ്രിന്ദ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ജനഗണമനയാണ് ഷാരിസ് തിരക്കഥയെഴുതിയ അവസാന ചിത്രം. ക്വീന്‍, എല്ലാം ശരിയാകും, ആദ്യ രാത്രി തുടങ്ങിയവയാണ് ഷാരിസ് മുഹമ്മദിന്റെ മറ്റ് സിനിമകള്‍.
content highlight: director sharis muhammed about iratta movie