| Monday, 8th February 2021, 1:34 pm

ഷാജി കൈലാസിന് 56ാം ജന്മദിനം; ആശംസകളുമായി മോഹന്‍ലാലും പൃഥ്വിരാജും ആന്റണിയും; ഒരുമിച്ചുള്ള സിനിമ എപ്പോഴെന്ന് ആരാധകര്‍ ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളത്തിലെ ഹിറ്റ് സംവിധായകന്‍ ഷാജി കൈലാസിന്റെ 56ാം ജന്മദിനത്തില്‍ ആശംസകളുമായി മോഹന്‍ലാല്‍. വീഡിയോ ആയിട്ടാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

ഹലോ ഷാജി, ഇന്ന് ബെര്‍ത്ത് ഡേയാണ്. ഹാപ്പി ബെര്‍ത്ത്‌ഡേ, ഒരുപാടു സ്‌നേഹത്തോടെ ഒരുപാട് പ്രാര്‍ത്ഥനയോടെ ഹാപ്പി ബെര്‍ത്ത് ഡേ എന്നാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

ഷാജി കൈലാസ് തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. എന്റെ ജീവിതത്തിലെ മനോഹരമായ ദിവസം. ഞാനേറെ ഇഷ്ടപ്പെടുന്നയാളില്‍ നിന്നുള്ള ആശംസ. ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വളരെയധികം നന്ദി ലാല്‍ജി എന്ന കുറിപ്പോടെയാണ് ഷാജി കൈലാസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ആന്റണി പെരുമ്പാവൂരും ആശംസ വീഡിയോയുമായി എത്തിയിട്ടുണ്ട്. ഹാപ്പി ബെര്‍ത്ത് ഡേ മാസ്റ്റര്‍ എന്ന് പുതിയ ചിത്രമായ കടുവയുടെ ടീമിന്റെ ആശംസകള്‍ പൃഥ്വിരാജും പങ്കുവെച്ചു.

നിരവധി ആരാധകരാണ് ആശംസകളുമായി വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. മോഹന്‍ലാലും ഷാജി കൈലാസും പൃഥ്വിയും ഒരുമിച്ചുള്ള ഒരു സിനിമയെന്നാണ് ഉണ്ടാവുകയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

നീണ്ട ഇടവേളക്ക് ശേഷമാണ് മലയാളത്തില്‍ ഒരു സിനിമയുമായി ഷാജി കൈലാസ് വീണ്ടും എത്തുന്നത്. പൃഥ്വിയെ നായകനാക്കി ഒരുക്കുന്ന കടുവ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Director Shaji Kailas’ 56th Birthday; Mohanlal, Prithviraj and Antony wishes

We use cookies to give you the best possible experience. Learn more