ബെന്നി പി. നായരമ്പലത്തിന്റെ രചനയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ചാന്തുപൊട്ട്. ദിലീപ് രാധാകൃഷ്ണന്‍ എന്ന വേഷത്തിലെത്തിയ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ദിലീപിനെ കൂടാതെ ഗോപിക, ലാല്‍, ഇന്ദ്രജിത്, രാജന്‍ പി. ദേവ് തുടങ്ങിയ മികച്ച അഭിനേതാക്കള്‍ ചിത്രത്തിന് വേണ്ടി അണിനിരന്നിരുന്നു.
തുറയിലാശാന്‍ എന്ന കഥാപാത്രത്തെയാണ് രാജന്‍ പി. ദേവ് ചിത്രത്തില്‍ അവതരിപ്പിച്ചത്. രാജന്‍ പി. ദേവിനെ കുറിച്ച് നടന്‍ വിക്രം പറഞ്ഞത്തിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ഷാഫി. താനും ബെന്നി പി. നായരമ്പലവും ചേര്‍ന്ന് ചെയ്ത തൊമ്മനും മക്കളും എന്ന സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തെന്നും വിക്രം അതിന് അഭിനയിച്ചിട്ടുണ്ടായിരുനെന്നും ഷാഫി പറഞ്ഞു.
ആ സമയത്താണ് ചാന്ത്പൊട്ട് എന്ന സിനിമ ഇറങ്ങിയതെന്നും അത് കാണാന്‍ വിക്രം തന്നെയും കൂട്ടി പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രം കണ്ട് കഴിഞ്ഞ വിക്രം, തൊമ്മനും മക്കളിലും കണ്ട രാജന്‍ പി. ദേവല്ല ചാന്തുപൊട്ടിലുള്ളതെന്നും ഓരോ കഥാപാത്രങ്ങളും തമ്മില്‍ വ്യത്യസ്തതയുള്ള അഭിനയമാണ് ഓരോ സിനിമയിലും മലയാളത്തിലെ ആര്‍ട്ടിസ്റ്റുകള്‍ കാഴ്ചവെക്കുകയെന്നും പറഞ്ഞതെന്നും ഷാഫി പറയുന്നു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ഷാഫി.
‘ഞാനും ബെന്നി പി. നായരമ്പലവും ഒന്നിച്ച് ചെയ്ത സിനിമയാണല്ലോ തൊമ്മനും മക്കളും. അതിന്റെ തമിഴ് റീമേക്ക് ഞാന്‍ ചെയ്തിരുന്നു. അതില്‍ വിക്രം അഭിനയിച്ചിട്ടുണ്ടായിരുന്നു. ചാന്ത്പൊട്ട് ഇവിടെ വളരെ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അപ്പോള്‍ വിക്രം ചാന്ത്പൊട്ട് കാണണമെന്ന് പറഞ്ഞു. അദ്ദേഹം എന്നെ കൂട്ട് വിളിച്ചിട്ട് ഞങ്ങള്‍ ഒന്നിച്ചാണ് ആ സിനിമ പോയി കാണുന്നത്.
സിനിമ കണ്ട് പുറത്തിറങ്ങിയിട്ട് പുള്ളി ആദ്യം പറഞ്ഞത് ‘തൊമ്മനും മക്കളിലെയും രാജന്‍ പി. ദേവും ചാന്ത്പൊട്ടിലെ രാജന്‍ പി. ദേവും തമ്മില്‍ ഒരു ബന്ധവുമില്ല. രണ്ടും രണ്ട് ആളുകള്‍ ആണെന്ന് തോന്നും’ എന്ന്. മലയാളത്തിലെ ആര്‍ട്ടിസ്റ്റുകളുടെ പ്രത്യേകത, ഓരോ കഥാപാത്രങ്ങളും ചെയ്യുമ്പോള്‍ മുന്നേ ചെയ്തതുമായി ബന്ധമുണ്ടാകില്ലെന്നും അദ്ദേഹം എടുത്ത് പറഞ്ഞു,’ ഷാഫി പറയുന്നു
തൊമ്മനും മക്കളും
ബെന്നി. പി നായരമ്പലത്തിന്റെ രചനയില്‍ ഷാഫി സംവിധാനം ചെയ്ത് 2005ല്‍ റിലീസായ ചിത്രമാണ് തൊമ്മനും മക്കളും. തൊമ്മനായി രാജന്‍ പി. ദേവ് എത്തിയ ചിത്രത്തില്‍ തൊമ്മന്റെ മക്കളായി മമ്മൂട്ടിയും ലാലുമാണ് അഭിനയിച്ചത്.
Content Highlight: Director Shafi Talks About Vikram’s Comment on Malayalam actors Performance