കല്യാണരാമനിലെ സലിംകുമാറിന്റെ ആ സീന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് ഒഴിവാക്കാന്‍ നിന്നത്; എന്നാല്‍ ഏറ്റവും ചിരി പടര്‍ത്തിയ രംഗം: ഷാഫി
Entertainment
കല്യാണരാമനിലെ സലിംകുമാറിന്റെ ആ സീന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് ഒഴിവാക്കാന്‍ നിന്നത്; എന്നാല്‍ ഏറ്റവും ചിരി പടര്‍ത്തിയ രംഗം: ഷാഫി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd December 2024, 2:24 pm

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് കോമഡി ചിത്രമാണ് കല്യാണരാമന്‍. ബെന്നി പി. നായരമ്പലത്തിന്റെ രചനയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപ്, നവ്യ നായര്‍, ഇന്നസെന്റ്, സലിംകുമാര്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

ചിത്രത്തിലെ പല രംഗങ്ങളും ഇപ്പോള്‍ കണ്ടാലും ചിരി വരുന്നതും റിപീറ്റ് വച്ച് വാല്യു ഉള്ളവയും ആണ്. പ്രത്യേകിച്ച് സലിംകുമാര്‍ വന്നുപോയ സീനുകള്‍. കല്യാണരാമനിലെ വളരെ ഹിറ്റായ രംഗമാണ് സദ്യ വിളമ്പുന്ന ഭാഗം. ആ ഭാഗത്ത് സലിംകുമാര്‍ ചോറ് കഴിക്കുന്നത് തനിക്ക് ഇഷ്ടമല്ലായിരുന്നെന്നും അതുകൊണ്ട് കട്ട് ചെയ്ത് കളയാന്‍ തീരുമാനിച്ചതായിരുന്നെന്നും സംവിധായകന്‍ ഷാഫി പറയുന്നു.

കൂടെയുള്ള ആളുകള്‍ ആ രംഗം കളയേണ്ട നല്ലതാണെന്ന് പറഞ്ഞതുകൊണ്ടതാണ് വെച്ചതെന്നും തിയേറ്ററില്‍ ആ സീനിന്‍ നല്ല സ്വീകാര്യത ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതുപോലതന്നെ ജ്യൂസ് കുടിച്ച് തിരിച്ച് ഗ്ലാസ്സിലേക്ക് തന്നെ തുപ്പുന്ന രംഗവും തനിക്ക് ഇഷ്ടക്കേടുള്ളതുകൊണ്ട് കട്ട് ചെയ്യാന്‍ തീരുമാനിച്ചതായിരുന്നെന്നും ഇപ്പോഴും ആളുകള്‍ ആ സീനിലെ ഡയലോഗുകള്‍ പറയുന്നത് കേള്‍ക്കാമെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

‘കല്യാണരാമനില്‍ സലിംകുമാര്‍ ചോറ് എടുത്ത് എറിഞ്ഞ് മുഖത്തെല്ലാം ആകുമല്ലോ, ആ രംഗം ഞാന്‍ കട്ട് ചെയ്ത കളയാന്‍ പോയതായിരുന്നു. എന്തോ അത് കണ്ടിട്ട് എനിക്ക് ഇഷ്ടമായില്ലായിരുന്നു. അപ്പോള്‍ എല്ലാവരും എന്റെ അടുത്ത് പറഞ്ഞു അത് കളയണ്ട നല്ല രസമുള്ള സീനാണെന്ന്. ആ ചിത്രത്തില്‍ ആ രംഗം വളരെ ചിരി പടര്‍ത്തിയിരുന്നു.

അതുപോലതന്നെ ജ്യൂസ് കുടിച്ചിട്ട് ആ ഗ്ലാസ്സിലേക്ക് തന്നെ തുപ്പിയിട്ട് ഞാന്‍ തറവാട്ടില്‍ പിറന്നവനാണെന്ന് പറയുന്ന ഡയലോഗും ഉണ്ടല്ലോ, അതും ഞാന്‍ കളയാന്‍ വേണ്ടി ഇരുന്നതാണ്. ആ സീനും എനിക്കും അത്ര ഇഷ്ടമില്ലാത്തതായിരുന്നു. ഇപ്പോള്‍ ആളുകള്‍ പറയാറില്ലേ ഞാന്‍ തറവാട്ടില്‍ പിറന്നവനാണെന്ന്. ആളുകള്‍ അത് എന്‍ജോയ് ചെയ്യുന്നുണ്ടെന്ന് പിന്നെ മനസിലായി,’ ഷാഫി പറയുന്നു.

Content Highlight: Director  Shafi Talks About Salimkumar In Kalyanaraman Movie