ചെന്നൈ: അല്ലു അര്‍ജുന്‍ നായകനായ പുഷ്പ തിയേറ്റര്‍ റിലീസിന് ശേഷം കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. പ്രൈമില്‍ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിനെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ സെല്‍വ രാഘവന്‍.
ട്വിറ്ററിലൂടെയാണ് സെല്‍വരാഘവന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്. ചിത്രം കിടിലന്‍ എന്റെര്‍ടെയ്‌നര്‍ ആണെന്നും എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡി.എസ്.പിയുടെ പാട്ടുകള്‍ക്കും ബി.ജി.എമ്മിനും താന്‍ അടിമപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ അല്ലു അര്‍ജുന്റെ അഭിനയത്തിനെയും അദ്ദേഹം പ്രശംസിച്ചു. എന്തൊരു പ്രകടനമാണ് അല്ലു അര്‍ജുന്റെതെന്നും ശരീര ഭാഷയും മനസ്സിനെ തട്ടുന്ന അഭിനയവുമാണെന്നും അദ്ദേഹം പറഞ്ഞു.
നടന്‍ വിഷ്ണു വിശാലും ക്രിക്കറ്റര്‍ പ്രഗ്യാന്‍ ഓജയും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചിത്രത്തിന് ആശംസകളുമായി രംഗത്ത് എത്തി.
ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം പണം വാരിയ ചിത്രയിരിക്കുകയാണ്. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്.
ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ ‘സ്‌പൈഡര്‍മാന്‍ നോ വേ’ ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ച പെര്‍ഫോമന്‍സാണ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചത്. വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്.
രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും പുഷ്പയില്‍ എത്തിയത്.
സുകുമര്‍ സംവിധാനം ചെയ്ത പുഷ്പ മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മിച്ചത്.പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Director Selvaraghavan praises Pushpa and Allu Arjun