Malayalam Cinema
മറ്റുള്ളവരില്‍ നിന്ന് വിപരീതമായി ഏറ്റവും കൂടുതല്‍ ഹോം വര്‍ക്ക് ചെയ്യുന്ന നടനാണ് മമ്മൂട്ടി, പക്ഷേ അത് പുറമേക്ക് ഭാവിക്കില്ല: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 15, 06:00 am
Friday, 15th October 2021, 11:30 am

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ചും തനിക്ക് ഇഷ്ടപ്പെട്ട മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ കുറിച്ചും മനസുതുറക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

മറ്റുള്ളവരില്‍ നിന്ന് വിപരീതമായി ഏറ്റവും കൂടുതല്‍ ഹോം വര്‍ക്ക് ചെയ്യുന്ന നടനാണ് മമ്മൂട്ടിയെന്നും അത് പക്ഷേ മമ്മൂട്ടി പുറമേക്ക് ഭാവിക്കാറില്ലെന്നും സത്യന്‍ അന്തിക്കാട് ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഒരു വടക്കന്‍ വീരഗാഥയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനും മാസങ്ങള്‍ക്ക് മുന്‍പ് എം.ടിയെക്കൊണ്ട് അതിലെ ഡയലോഗുകള്‍ പറയിച്ച് റെക്കോഡ് ചെയ്ത് കാര്‍ യാത്രകളിലൊക്കെ മമ്മൂട്ടി അത് ഉരുവിട്ട് പഠിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

മമ്മൂട്ടിക്കല്ലാതെ മറ്റൊരു നടന് വേണ്ടിയും എം.ടി അങ്ങനെ ചെയ്യില്ല. മമ്മൂട്ടിയല്ലാതെ മറ്റൊരു നടനും കഥാപാത്രത്തിന് വേണ്ടി അങ്ങനെയൊരു പഠനം നടത്തുമെന്ന് തോന്നുന്നുമില്ല, സത്യന്‍ അന്തിക്കാട് പറഞ്ഞു.

വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായര്‍, പ്രാഞ്ചിയേട്ടനിലെ ഫ്രാന്‍സിസ് ചിറമേല്‍, രാജമാണിക്യത്തിലെ മാണിക്യം, ഗോളാന്തര വാര്‍ത്തയിലെ രമേശന്‍ നായര്‍ എന്നിവയാണ് തനിക്കിഷ്ടപ്പെട്ട അഞ്ച് മമ്മൂട്ടി കഥാപാത്രങ്ങളെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlight: Director Sathyan Anthikkad About Mammootty