| Wednesday, 15th December 2021, 5:23 pm

അവരോടുള്ള എന്റെ ആരാധനയുടെ പേരിലായിരിക്കും ഈ ചിത്രം ഓര്‍മിക്കപ്പെടാന്‍ പോകുന്നത്; മഞ്ജുവിനെ കുറിച്ച് ഹൃദയത്തില്‍ തട്ടുന്ന കുറിപ്പുമായി സനല്‍ കുമാര്‍ ശശിധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ജു വാര്യരെ പ്രധാനകഥാപാത്രമാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ട്രാവല്‍ മൂവിയാണ് കയറ്റം. ഹിമാലയത്തിലൂടെ ഒറ്റക്ക് യാത്ര ചെയ്യുന്ന മായ എന്ന കഥാപാത്രത്തെയാണ് മഞ്ജു സിനിമയില്‍ അവതരിപ്പിച്ചത്. കയറ്റം എന്ന സിനിമയിലൂടെ മഞ്ജു വാര്യര്‍ എന്ന അത്ഭുതകരമായ സ്ത്രീയെ കണ്ടുമുട്ടാന്‍ സാധിച്ചുവെന്നും പറയുകയാണ് സനല്‍ കുമാര്‍ ശശിധരന്‍.

‘കയറ്റം എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാണ്. ആ സിനിമയിലൂടെ എനിക്ക് ഈ അത്ഭുതകരമായ സ്ത്രീയെ കണ്ടുമുട്ടാന്‍ സാധിച്ചു. അവര്‍ ബഹുമുഖയായ കലാകാരിയാണ്, നര്‍ത്തകിയാണ്, എഴുത്തുകാരിയാണ് സംവിധായികയാണ്, അത്ഭുതകരമായ വ്യക്തിത്വമാണ്.

സ്വകാര്യമായി സംസാരിക്കാന്‍ സാഹചര്യം ലഭിച്ചില്ലെങ്കിലും ഇനി സ്വകാര്യമായി ലഭിക്കുന്ന അവസരത്തില്‍ ഞങ്ങളുടെ സംവിധാനങ്ങളെ കുറിച്ച് അവരുടെ അനുഭവങ്ങള്‍ ചോദിച്ചറിയാന്‍ ആഗ്രഹിക്കുന്നു. അവരോടുള്ള എന്റെ ആരാധനയുടെയും സ്നേഹത്തിന്റെയും പേരിലായിരിക്കും കയറ്റം ഓര്‍മിക്കപ്പെടാന്‍ പോകുന്നതെന്നു തോന്നുന്നു,’ സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഐ ഫോണിലാണ് കയറ്റം സിനിമയുടെ ചിത്രീകരണം മുഴുവന്‍ നടത്തിയിരുന്നത്. 25 ദിവസം കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്. വേദ്, ഗൗരവ് രവീന്ദ്രന്‍, സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോണിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായെത്തിയത്.

നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: director sanal kumar sasidharan about manju warrier

We use cookies to give you the best possible experience. Learn more