കൊച്ചി: മലയാള സിനിമാ സംവിധായകന്‍ സച്ചി ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. സച്ചിയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. തശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് അദ്ദേഹം.
കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ ചെയ്തിരുന്നു. ആദ്യ സര്‍ജറി വിജയകരമായിരുന്നു. രണ്ടാമത്തെ സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നെന്ന് സച്ചിയുടെ സുഹൃത്തും തിരക്കഥാകൃത്തുമായ സേതു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
സച്ചിയുടെ നില ഗുരുതരമാണെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി അധികൃതരും പ്രതികരിച്ചു.
” അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. ഐ.സി.യുവില്‍ വെന്റിലേറ്ററിലാണ് നിലവിലുള്ളത്. ഈ ആശുപത്രിയില്‍ വെച്ചല്ല അദ്ദേഹത്തിന് സര്‍ജറി നടത്തിയത്. മറ്റൊരു ആശുപത്രിയില്‍ വെച്ചാണ്. ഹൃദയാഘാതം സംഭവിച്ച ശേഷമാണ് ഇവിടേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും കുഴപ്പം സംഭവിച്ചിട്ടുണ്ട്. നിലവില്‍ സിടി സ്‌കാന്‍ നടത്തുകയാണ”- തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
നടന്മാരായ പൃഥ്വിരാജും ബിജുമേനോനും അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ടെന്ന് സേതു പറഞ്ഞു. സച്ചിയുമായി നിരവധി സിനിമകള്‍ക്ക് തിരക്കഥ എഴുതിയ വ്യക്തിയാണ് സേതു.
സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അനാര്‍ക്കലിയിലും അയ്യപ്പനും കോശിയിലും പൃഥ്വിരാജും ബിജുമേനോനുമായിരുന്നു പ്രധാന താരങ്ങള്‍. ഡ്രൈവിങ് ലൈസന്‍സ് രാമലീല, സീനിയേഴ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ക്കും സച്ചി തിരക്കഥ എഴുതിയിട്ടുണ്ട്.
2007ല്‍ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്തയാളാണ് സച്ചി. 2012ല്‍ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെ ഒറ്റക്ക് തിരക്കഥ എഴുതാന്‍ ആരംഭിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ