| Saturday, 2nd April 2022, 12:56 pm

തിയേറ്ററില്‍ ദുല്‍ഖര്‍ സല്‍മാന്റെ സിനിമക്ക് പ്രേക്ഷകര്‍ പ്രതീക്ഷ വെച്ചാല്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല: രഞ്ജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഞാന്‍’. ടി.പി രാജീവന്‍ എഴുതിയ കെ.ടി.എന്‍. കോട്ടൂര്‍ എഴുതും ജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്‍മിച്ചത്.

2014 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, അനുമോള്‍, സജിത മഠത്തില്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായെത്തിയത്. 2014ല്‍ റിലീസ് ചെയ്ത ചിത്രം തിയേറ്ററില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്തിയില്ല.

വലിയ വിജയമായില്ലെങ്കിലും ഞാന്‍ തനിക്ക് പ്രിയപ്പെട്ട സിനിമ ആണെന്ന് പറയുകയാണ് രഞ്ജിത്ത്. തിയേറ്ററില്‍ ദുല്‍ഖര്‍ സല്‍മാന്റെ സിനിമക്ക് പ്രേക്ഷകര്‍ വെച്ചുലര്‍ത്തുന്ന പ്രതീക്ഷക്ക് തനിക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്നും തന്റെ സ്വാതന്ത്ര്യത്തില്‍ സിനിമ ചെയ്തുവെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

ലിറ്റ്ആര്‍ട്ട് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ആവര്‍ത്തിച്ചുള്ള വായനയിലൂടെ മനസില്‍ തെളിയുന്ന ഒരു ദൃശ്യാവിഷ്‌കാരമുണ്ട്. രാജീവ് എഴുതിയ നോവല്‍ ബേസ് ചെയ്‌തൊരു സിനിമ എടുക്കുമ്പോള്‍ അത് അതേ പടി പകര്‍ത്തുകയല്ല ഞാന്‍ എന്ന സിനിമയില്‍ ചെയ്യുന്നത്.

ചിത്രത്തില്‍ നരേറ്ററുടെ റോളിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത്. അയാളൊരു ഐ.റ്റി പ്രൊഫഷണലാണ്. സോഷ്യല്‍ മീഡിയയില്‍ കോട്ടൂര്‍ എന്ന പേരില്‍ എഴുതുന്ന ആളാണ്. അയാള്‍ തന്നെയാണ് കോട്ടൂരായി അഭിനയിക്കുന്നത്.

എനിക്കേറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. തിയേറ്ററില്‍ ദുല്‍ഖര്‍ സല്‍മാന്റെ സിനിമക്ക് പ്രേക്ഷകര്‍ വെച്ചുലര്‍ത്തുന്ന പ്രതീക്ഷ എന്ന് പറയുമ്പോള്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. എന്റെ സ്വാതന്ത്ര്യത്തില്‍ ഞാനാ സിനിമ ചെയ്തു. എനിക്കാ സിനിമ പ്രിയപ്പെട്ടതാണ്. കാരണം നരേറ്ററും നായകനും ഒരാളാവുന്ന രീതിയാണ് ആ ചിത്രത്തില്‍,’ രഞ്ജിത്ത് പറഞ്ഞു.

Content High;ight: director renjith about his njan movie starring dulquer salman

We use cookies to give you the best possible experience. Learn more