| Wednesday, 19th July 2023, 2:37 pm

മുത്തുബീവി സീത ക്യൂട്ടല്ലേ, മാപ്പിള രാമായണം ഇന്ന് അപരിചിതമായിരിക്കുന്നു: സംവിധായകന്‍ റഷീദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു കാലത്ത് മലബാര്‍ ഏരിയകളില്‍ പാടി കേട്ടിരുന്ന മാപ്പിള രാമായണം ഇന്ന് അപരിചിതമായിരിക്കുന്നു എന്ന് സംവിധായകന്‍ റഷീദ് പറമ്പില്‍. താന്‍ സംവിധാനം ചെയ്ത ‘ഭഗവാന്‍ ദാസന്റെ രാമരാജ്യം’ എന്ന ചിത്രത്തില്‍ മാപ്പിള രാമായണം ഉള്‍പ്പെടുത്തുന്നതിന് കൃത്യമായ രാഷ്ട്രീയം ഉണ്ടെന്നും റഷീദ് പ്രസ് മീറ്റില്‍ പറഞ്ഞു.

‘മാപ്പിള രാമായണം മലബാര്‍ ഏരിയകളില്‍ ഒരു കാലത്ത് ഒരുപാട് പാടികേട്ടിരുന്നു. കുറച്ചുകാലമായി അതിനൊരു അപരിചിതത്വം ഉണ്ട്. സിനിമയിലെ പാട്ട് ഈ സിനിമക്ക് വേണ്ടി ഉണ്ടാക്കിയതാണെന്ന് പലരും കരുതിയിട്ടുണ്ട്. എഴുതിയതാരാണെന്ന് കൃത്യമായി അറിയില്ലെങ്കിലും മാപ്പിള രാമായണം കുറച്ചുകാലങ്ങളായി ഉള്ളതാണ്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നത്തെ കാലത്ത് ഈ സിനിമയില്‍ അത് പ്ലേസ് ചെയ്യപ്പെടുന്നതിന് ഒരു പൊളിറ്റിക്‌സ് ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ പാട്ട് ബാക്ക്ഗ്രൗണ്ട് സ്‌കോറിനോ മറ്റെവിടെയെങ്കിലുമോ ഉപയോഗിക്കാന്‍ പറ്റുമോ എന്ന് ആലോചിച്ചിരുന്നു. പക്ഷേ വിഷ്ണു അത് പ്രൊമോ സോങ്ങും സിനിമയിലെ പ്രധാനപ്പെട്ട രംഗത്തും വെക്കുകയായിരുന്നു.

മുത്തുബീവി സീത എന്നാണ് പാട്ടില്‍ പാടുന്നത്. അത് ക്യൂട്ടായിട്ടുള്ള വാക്കല്ലേ. രാമനെ ലാമന്‍ എന്നാണ് പറയുന്നത്. രാവണനെ ലാവണന്‍ എന്നാണ് പറയുന്നത്. അതിലെവിടെയും രാമായണത്തെ വേറെ ഒരു രീതിയില്‍ വളച്ചൊടിക്കുകയോ മോശമായി കാണിച്ചിട്ടോ ഇല്ല. ഭാഷ മലബാര്‍ സ്ലാങ്ങാണ്,’ റഷീദ് പറഞ്ഞു.

ജൂലൈ 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ടി.ജി. രവി, അക്ഷയ് രാധാകൃഷ്ണന്‍, നന്ദന രാജന്‍, ഇര്‍ഷാദ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ഫെബിന്‍ സിദ്ധാര്‍ഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ശിഹാബ് ഓങ്ങല്ലൂര്‍ ആണ്.

പ്രശാന്ത് മുരളി, മണികണ്ഠന്‍ പട്ടാമ്പി, വശിഷ്ട് വസു, റോഷ്‌ന ആന്‍ റോയ്, നിയാസ് ബക്കര്‍, വിനോദ് തോമസ്, വരുണ്‍ ധാര തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Content Highlight: director rasheed parambil about mappila ramayanam

We use cookies to give you the best possible experience. Learn more