ഞങ്ങളുടെ തലമുറയിലെ സംവിധായകരെ കൊന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം: രാജസേനൻ
Entertainment
ഞങ്ങളുടെ തലമുറയിലെ സംവിധായകരെ കൊന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം: രാജസേനൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th August 2024, 2:25 pm

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഈ വര്‍ഷം തിയേറ്ററിലെത്തിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നിവിന്‍ പോളി, നീരജ് മാധവ് തുടങ്ങി വന്‍ താരനിര ഒന്നിച്ച ചിത്രമായിരുന്നു ഇത്.

സിനിമ ബോക്സ് ഓഫീസില്‍ നിന്ന് 80 കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒ.ടി.ടിയില്‍ എത്തിയതോടെ നിരവധി ട്രോളുകളെയും വിമര്‍ശനങ്ങളെയും നേരിട്ടിരുന്നു.

സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞ് നിന്നിരുന്ന സംവിധായകൻ രാജസേനൻ. ഈയിടെ കണ്ടതിൽ ഏറ്റവും മനോഹരമായ ആറ്റിറ്റ്യൂഡുള്ള ചിത്രമാണ് വർഷങ്ങൾക്ക് ശേഷമെന്ന് രാജസേനൻ പറയുന്നു. തന്റെ തലമുറയിലെ സംവിധായകരെ കൊന്ന സിനിമയാണ് അതെന്നും എന്നാൽ അതിന്റെ ന്യായീകരണവും സിനിമയിൽ കാണിക്കുന്നുണ്ടെന്നും രാജസേനൻ പറഞ്ഞു. അമൃത ടി.വിയിലെ ആനീസ് കിച്ചൻ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാജസേനൻ.

‘ഞാൻ ഈയടുത്ത് വർഷങ്ങൾക്ക് ശേഷം എന്നൊരു സിനിമ കണ്ടു. ഇത്രയും മനോഹരമായ ഒരു ആറ്റിട്യൂഡുള്ള ഒരു ചിത്രം ഞാൻ ഈ അടുത്തൊന്നും കണ്ടിട്ടില്ല.

ഒരു മീറ്റിങ്ങിന് വന്നപ്പോൾ ഞാൻ ശ്രീനിയേട്ടനോട്‌ തന്നെ അതിനെ കുറിച്ച് പറഞ്ഞു. ഏറ്റവും രസകരമായ ഒരു കാര്യം, ഞങ്ങളുടെ തലമുറയിലെ സംവിധായകരെ കൊന്നിരിക്കുന്ന ഒരു സിനിമ കൂടിയാണ് വർഷങ്ങൾക്ക് ശേഷം.

ചില രംഗങ്ങൾ കണ്ട് ഞാനിരുന്നു വലിയ ചിരിയായിരുന്നു. ചിരിച്ച് അടുത്ത സെക്കൻഡിൽ ഞാൻ ആലോചിച്ചു, ശ്ശെടാ.. നമ്മളെയല്ലേ ഈ കൊന്നിരിക്കുന്നതെന്ന്. പക്ഷെ അടുത്ത സെക്കൻഡിൽ അതിന്റെ ന്യായീകരണവും സിനിമയിൽ കാണിക്കുന്നുണ്ട്.

തകർന്ന് പോയത്, നിവിന്റെ ഒരു കഥാപാത്രം വന്ന്, അയാളുടെ കഥയൊന്നും എനിക്ക് കേൾക്കേണ്ട എന്ന് പറയുമ്പോഴാണ്. ആരാണ് സംവിധായകൻ എന്ന് ചോദിക്കുമ്പോൾ ചൂണ്ടി കാണിക്കുമല്ലോ, നോക്കുമ്പോൾ എല്ലാവരും നരച്ച മുടിയൊക്കെ ആയിട്ടാണ്. ഇതെന്താ വൃദ്ധ സദനമാണോയെന്നാണ് സിനിമയിൽ പറയുന്നത്( ചിരിക്കുന്നു).

വൃദ്ധ സദനമെന്ന് കേട്ടപ്പോൾ ഞാൻ ഒരു അഞ്ചു മിനിറ്റ് അവിടെ ഇരുന്ന് ചിരിച്ചിരുന്നു. പിന്നെ ഞാൻ ആലോചിച്ചു, നമ്മളെയും കൂടെ ചേർത്താണല്ലോ ഈ പറഞ്ഞിരിക്കുന്നതെന്ന്. പക്ഷെ എന്നിട്ടും നമ്മൾ ചിരിച്ചു എന്നതാണ് ആ സിനിമയുടെ വിജയം,’രാജസേ

 

Content Highlight: Director Rajasenan Talk About Varshangalkku Shesham Movie