ഞങ്ങളുടെ വേർപാട് വലിയ നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്, ജയറാമിന്റെ സൗഹൃദം ഗുണമേ ചെയ്തിട്ടുള്ളൂ: രാജസേനൻ
Entertainment
ഞങ്ങളുടെ വേർപാട് വലിയ നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്, ജയറാമിന്റെ സൗഹൃദം ഗുണമേ ചെയ്തിട്ടുള്ളൂ: രാജസേനൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th August 2024, 9:21 am

മോഹൻലാൽ – പ്രിയദർശൻ, മമ്മൂട്ടി – ജോഷി കൂട്ടുകെട്ടുകൾ പോലെ മലയാളത്തിലെ മറ്റൊരു ഹിറ്റ്‌ കോമ്പോയായിരുന്നു ജയറാം – രാജസേനൻ.

മേലെപ്പറമ്പിൽ ആൺവീട്, ആദ്യത്തെ കണ്മണി, കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ തുടങ്ങി ഈ കൂട്ടുകെട്ടിൽ പിറന്ന സിനിമകളിൽ ഭൂരിഭാഗവും വലിയ വിജയമായിരുന്നു. 2006ൽ ഇറങ്ങിയ കനക സിംഹാസനമായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം.

എന്നാൽ ഇവർ ഒന്നിച്ച് സിനിമകൾ വരാതെയായപ്പോൾ ഇരുവരും തമ്മിൽ പിരിഞ്ഞെന്ന തരത്തിൽ റൂമറുകൾ പുറത്ത് വന്നിരുന്നു. ജയറാമിനെ കുറിച്ച് സംസാരിക്കുകയാണ് രാജസേനൻ.

ജയറാമിന്റെ സൗഹൃദം തനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്നും ആ വേർപാട് ഒരുപാട് നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും രാജസേനൻ പറയുന്നു. എന്തിനാണ് പിരിഞ്ഞതെന്ന ചിന്ത ഇടയ്ക്ക് മനസിൽ വരാറുണ്ടെന്നും എന്നാൽ എന്ത് കാരണം കൊണ്ടാണ് പിരിഞ്ഞതെന്ന് പറയാൻ വ്യക്തമായ ഒരു കാരണം ഇരുവർക്കുമില്ലെന്നും രാജസേനൻ പറഞ്ഞു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തീർച്ചയായും ജയറാമിന്റെ സൗഹൃദം എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. നല്ല കുറച്ച് സിനിമകൾ ഉണ്ടാക്കാനും പറ്റിയിട്ടുണ്ട്. ആ വേർപാട് രണ്ട് പേർക്കും നഷ്ടമുണ്ടാക്കിയിട്ടുണ്ട്. എനിക്ക് ഒരാളെ മാത്രം പറയേണ്ട ആവശ്യമില്ല.

രണ്ട് പേർക്കും ഒരുപോലെ നഷ്ടമുണ്ടായിട്ടുണ്ട്. ചെറിയ നഷ്ടങ്ങൾ അല്ല അത്യാവശ്യം വലിയ നഷ്ടങ്ങളാണ്. അപ്പോഴാണ് എന്തിനാണ് പിരിഞ്ഞു പോയതെന്ന ചിന്ത മനസിൽ വരുന്നത്. എനിക്ക് വന്നിട്ടുണ്ട് ആ ചിന്ത.

പക്ഷെ കാര്യം അറിഞ്ഞാൽ അല്ലേ നമുക്ക് കോംപ്രമൈസ് ചെയ്യാൻ കഴിയുകയുള്ളൂ. പക്ഷെ ഞങ്ങൾക്ക് രണ്ടുപേർക്കും പറയാൻ ഒരു കാരണമില്ല. ഒന്നുമില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യാൻ പറ്റും. ചേർന്നിരുന്നവർ ഇങ്ങനെ അകന്ന് അകന്ന് ഇപ്പോൾ മാക്സിമം ദൂരത്താണ് നിൽക്കുന്നത്. അത് അങ്ങനെ തന്നെ അങ്ങ് നിക്കട്ടെ,’രാജസേനൻ പറയുന്നു.

 

Content Highlight: Director Rajasenan Talk About Old Friendship With Jayaram