വേറിട്ട പ്രമോഷന്‍; തിയേറ്ററില്‍ സ്ത്രീ വേഷത്തില്‍ സംവിധായകന്‍ രാജസേനന്‍
Film News
വേറിട്ട പ്രമോഷന്‍; തിയേറ്ററില്‍ സ്ത്രീ വേഷത്തില്‍ സംവിധായകന്‍ രാജസേനന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th June 2023, 1:50 pm

തിയേറ്ററില്‍ സ്ത്രീ വേഷത്തിലെത്തി സംവിധായകന്‍ രാജസേനന്‍. ഞാനും പിന്നൊരു ഞാനും എന്ന പുതിയ ചിത്രത്തിന്റെ റിലീസ് ദിനത്തിലാണ് വേറിട്ട പ്രൊമോഷനുമായി രാജസേനനെത്തിയത്.

‘ഞാനും പിന്നൊരു ഞാനും എന്ന പേരിലെ പിന്നൊരു ഞാന്‍ ഇതാണ്. വളരെ വ്യത്യസ്തമായ സിനിമയാണ്. ഒരു വ്യത്യാസം വേണ്ടേ, ജീവിക്കുന്ന കാലഘട്ടത്തിനനുസരിച്ച് ഓടണമല്ലോ. ആറ് മാസത്തില് ഷൂട്ടിങ് കഴിഞ്ഞ ചിത്രത്തിലെ ഒരു സ്റ്റില്‍ പോലും പുറത്ത് പോയിട്ടില്ല. പക്ഷേ ഇന്ന് നൂണ്‍ഷോ കഴിഞ്ഞപ്പോള് സസ്‌പെന്‍സ് കഴിഞ്ഞു. മാത്രവുമല്ല ഈ വേഷത്തിലുള്ള പോസ്റ്റര്‍ വരുന്നുണ്ട്,’ രാജസേനന്‍ പറഞ്ഞു.

എട്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് രാജസേനന്റെ സംവിധാനത്തില്‍ പുതിയ ചിത്രമെത്തിയത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നതും രാജസേനനാണ്. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഇന്ദ്രന്‍സുമെത്തുന്നു.

സുധീര്‍ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്ലാപിന്‍ മൂവി മേക്കേഴ്‌സ് ആണ് നിര്‍മാതാക്കള്‍. സാംലാല്‍ പി. തോമസ് ആണ് ഛായാഗ്രാഹണം. എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കും. 2014ല്‍ വൂണ്ട് എന്ന ചിത്രമാണ് രാജസേനന്‍ അവസാനം സംവിധാനം ചെയ്തത്.

Content Highlight: Director Rajasenan’s female get up  in theatre