ദേശീയപുരസ്‌കാരം വേണ്ടെന്ന് വെച്ചത് രാഷ്ട്രീയപരമായ മുതലെടുപ്പിന്; പൊതുജനത്തെ കഴുതകളാക്കിയെന്നും സംവിധായകന്‍ രാജസേനന്‍
Kerala News
ദേശീയപുരസ്‌കാരം വേണ്ടെന്ന് വെച്ചത് രാഷ്ട്രീയപരമായ മുതലെടുപ്പിന്; പൊതുജനത്തെ കഴുതകളാക്കിയെന്നും സംവിധായകന്‍ രാജസേനന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th May 2018, 3:18 pm

കൊച്ചി: ദേശീയ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌ക്കരിച്ച കലാകാരന്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ രാജസേനന്‍.

ചില രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലൊക്കെ വിശ്വസിക്കുന്നവരാണ് അവാര്‍ഡ് വേണ്ടെന്ന് വെച്ചതെന്നും ഇവര്‍ മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ടെന്നും രാജസേനന്‍ പറയുന്നു.

ഇവരൊന്നും സ്വയം വളര്‍ന്നുവന്നവരല്ല ഇവരെയൊക്കെ വളര്‍ത്തിവിടുന്ന നിരവധി പേരുണ്ട്. സിനിമയ്ക്ക് വേണ്ടി പൈസ മുടക്കുന്ന നിര്‍മാതാക്കളും കഴിവുള്ള ക്യാമറാമാനും സംവിധായകന്‍മാരും തിരക്കഥാകൃത്തുക്കളുമുണ്ട്. പിന്നെ ഇവരുടെയൊക്കെ സിനിമ തിയേറ്ററില്‍ കയറി കണ്ട് കയ്യടിച്ചുവിടുന്ന പൊതുജനമുണ്ട്. ഇവരെയൊക്കെ കഴുതകളാക്കിയിട്ട്, കിട്ടുന്ന പുരസ്‌കാരങ്ങള്‍ വേണ്ടെന്ന് വെക്കുന്ന സമ്പ്രദായം വെറും രാഷ്ട്രീയപരമായ മുതലെടുപ്പിന് മാത്രമാണ്.

മലയാളത്തിന്റെയല്ല രാജ്യത്തിന്റെ തന്നെ അഭിമാനമായ ദാസേട്ടനും സംവിധായകന്‍ ജയരാജും അവാര്‍ഡ് സ്വീകരിച്ചതില്‍ വളെരെയധികം സന്തോഷം ഉണ്ട്. നമ്മുടെ മാനം കാത്തത്തില്‍ അവരെ താന്‍ അഭിനന്ദിക്കുന്നെന്നും രാജസേനന്‍ പറയുന്നു.

ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ ആര്‍ക്കും സ്വാധീനിച്ചൊന്നും വാങ്ങാന്‍ പറ്റുന്ന സര്‍ക്കാരല്ല. അങ്ങനെ പേടിപ്പിച്ച് നിര്‍ത്താന്‍ പറ്റുന്ന മന്ത്രിമാരുമല്ല.

പുരസ്‌കാരം സ്വീകരിക്കാന്‍ തയ്യാറാകാത്ത കുറേ സിനിമാക്കാരുണ്ട്. അവര്‍ക്ക് ഇതൊക്കെ നഷ്ടമായി എന്ന് വിചാരിച്ചാല്‍ മതി. ഇത്രയും വലിയൊരു അവാര്‍ഡ് സ്വീകരിക്കാന്‍ തയ്യാറാകാത്ത കലാകാരന്‍മാരെ സംബന്ധിച്ച് അതൊരു തീരാനഷ്ടമാണ്. അവര്‍ക്കത് പിന്നീട് മനസിലാകുമെന്നും രാജസേനന്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു.

രാജസേനന്റെ വാക്കുകളിലൂടെ….

കഴിഞ്ഞ ദിവസം നടന്ന ദേശീയ അവാര്‍ഡ് ദാനചടങ്ങുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പറയാനാണ് ഞാന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്.


Dont Miss ‘മന്ത്രിയുടെ വീട്ടില്‍ നിന്നല്ല പണം കൊണ്ടുവന്നത്’ പ്രതിഷേധിച്ചവര്‍ അവാര്‍ഡ് തുക തിരിച്ചുകൊടുക്കണമെന്ന് പറയുന്നവര്‍ക്ക് മറുപടിയുമായി അലന്‍സിയര്‍


രാഷ്ട്രപതി അവാര്‍ഡ് നല്‍കുന്ന രീതിയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. പല വര്‍ഷങ്ങളിലും ചിലര്‍ക്ക് രാഷ്ട്രപതി നല്‍കും മറ്റുള്ളവര്‍ക്ക് മന്ത്രിമാര്‍ നല്‍കും. അങ്ങനെ ഒരു കീഴ് വഴക്കം തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. പക്ഷേ ഇത്തവണ മാത്രം ചില കലാകാരന്‍മാര്‍, ചില രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലൊക്കെ വിശ്വസിക്കുന്ന ചിലരാണെന്ന് വേണമെങ്കില്‍ നമുക്ക് കരുതാം അവര്‍ അവരുടെ ഒരു നിഷേധവും, വേണ്ട എന്ന് പറയുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

വളരെ വിഷമമുള്ള കാര്യമാണ്. ഇവര്‍ മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്, ഇവരെയൊക്കെ വളര്‍ത്തിവിടുന്നത്, ഇവരൊന്നും സ്വയം വളര്‍ന്നുവന്നവരല്ല ഇതിന് വേണ്ടി പൈസ മുടക്കുന്ന നിര്‍മാതാക്കളുണ്ട്. കഴിവുള്ള ക്യാമറാമാനും സംവിധായകന്‍മാരും തിരക്കഥാകൃത്തുക്കളുമുണ്ട്. പിന്നെ പൊതുജനമുണ്ട്. ഇവരുടെയൊക്കെ സിനിമ തിയേറ്ററില്‍ കയറി കണ്ട് കയ്യടിച്ചുവിടുന്ന പൊതുജനമുണ്ട്. ഇവരെയൊക്കെ കഴുതകളാക്കിയിട്ട് കിട്ടുന്ന പുരസ്‌കാരങ്ങള്‍ വേണ്ടെന്ന് വെക്കുന്ന സമ്പ്രദായം വെറും രാഷ്ട്രീയപരമായ മുതലെടുപ്പിന് മാത്രമാണ്.

എന്തായാലും മലയാളത്തിന്റെയല്ല രാജ്യത്തിന്റെ തന്നെ അഭിമാനമായ ദാസേട്ടനും സംവിധായകന്‍ ജയരാജും അവാര്‍ഡ് സ്വീകരിച്ചതില്‍ വളെരെയധികം സന്തോഷം ഉണ്ട്. നമ്മുടെ മാനം കാത്തത്തില്‍ അവരെ ഞാന്‍ അഭിനന്ദിക്കുന്നു. പിന്നെ ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ എന്നുപറയുന്നത് അങ്ങനെ ആര്‍ക്കും സ്വാധീനിച്ചൊന്നും വാങ്ങാന്‍ പറ്റുന്ന സര്‍ക്കാരല്ല. അങ്ങനെ പേടിപ്പിച്ച് നിര്‍ത്താന്‍ പറ്റുന്ന മന്ത്രിമാരുമല്ല. ലക്ഷ്മിക്കുട്ടിയമ്മയ്ക്കും ചേമഞ്ചേരിക്കും എല്ലാം പത്മശ്രീ കിട്ടുക എന്ന് പറഞ്ഞാല്‍ കിട്ടുകയെന്ന് പറഞ്ഞാല്‍ അത് ഭാരതത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട കാര്യമാണ്. അത്രയ്ക്കും റിസര്‍ച്ചും സര്‍വേയും ഒക്കെ നടത്തി ഇത്രയും അര്‍ഹിക്കുന്ന ആളുകളെ തിരഞ്ഞെടുത്ത് പുരസ്‌കാരം കൊടുക്കുന്നത്. പുരസ്‌കാരം സ്വീകരിക്കാന്‍ പോകാത്ത ആളുകള്‍ കുറേ സിനിമക്കാര്‍ ഉമ്ട് അതിനകത്ത് അവര്‍ക്ക് ഇതൊക്കെ നഷ്ടമായി എന്ന് വിചാരിച്ചാല്‍ മതി. വേറൊന്നും ഇത്രയും വലിയൊരു അവാര്‍ഡ് സ്വീകരിക്കാന്‍ തയ്യാറാകാത്ത എത്താത്ത കലാകാരന്‍മാരെ സംബന്ധിച്ച് അതൊരു തീരാനഷ്ടമാണ്. അവര്‍ക്കത് പിന്നീട് മനസിലാകും.