ജീത്തു ജോസഫിനെ അഭിനന്ദിച്ച് സംവിധായകന്‍ രാജമൗലി. ദൃശ്യം 2വിന്റെ തിരക്കഥയും സംവിധാനവും എഡിറ്റിംഗും ഗംഭീരമാണെന്നും എന്നാല്‍ ചിത്രത്തിന്റെ കഥ ഇതിനെയെല്ലാം കടത്തിവെട്ടുന്ന ലോകോത്തര നിലവാരമുള്ളതാണെന്നും രാജമൗലി പറഞ്ഞു. രാജമൗലി അയച്ച അഭിനന്ദന സന്ദേശം ജീത്തു ജോസഫ് തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
‘കുറച്ച് ദിവസം മുന്‍പ് ദൃശ്യം 2 കണ്ടു. ആ സിനിമ മനസ്സില്‍ ഏറെ നേരം തങ്ങിനിന്നതുകൊണ്ട് ദൃശ്യത്തിന്റെ ആദ്യ ഭാഗവും കണ്ടു (തെലുങ്കിലുള്ള ദൃശ്യത്തിന്റെ ആദ്യ ഭാഗം മാത്രമേ ഞാന്‍ റിലീസ് ചെയ്ത സമയത്ത് കണ്ടിരുന്നുള്ളു)
ദൃശ്യത്തിലെ സംവിധാനവും തിരക്കഥയും എഡിറ്റിങ്ങും അഭിനയവും അങ്ങനെ എല്ലാം ഗംഭീരമാണ്. പക്ഷെ ആ എഴുത്ത് അത് അതിഗംഭീരമാണ്. ലോകോത്തര നിലവാരത്തിലുള്ള കഥയാണത്.
ആദ്യ ഭാഗം തന്നെ ഒരു മാസ്റ്റര്‍പീസാണ്. ഈ ആദ്യഭാഗവുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്ന, അതേ ത്രില്ലിംഗ് അനുഭവം നല്‍കുന്ന കഥയെഴുതാന്‍ സാധിക്കുക എന്നത് ബ്രില്യന്‍സ് തന്നെയാണ്. നിങ്ങളില്‍ നിന്നും ഇനിയും മാസ്റ്റര്‍പീസുകള്‍ പ്രതീക്ഷിക്കുന്നു,’ രാജമൗലി അയച്ച മേസേജില്‍ പറയുന്നു.
ഫെബ്രുവരി 18നാണ് ആമസോണ്‍ പ്രൈമില്‍ ഇന്ത്യയില്‍ ചിത്രം റിലീസായത്. മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തിയ പുതിയ താരങ്ങള്‍.
2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Director Rajamouli praises Jeethu Joseph for Drishyam 2