| Thursday, 18th May 2023, 5:05 pm

ഇംഗ്ലീഷ് സിനിമയുടെ സി.ഡി ഇട്ട് കണ്ടാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷോട്ടുകള്‍ എടുത്തത്: രാധാകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രമാണ് ബോയിംഗ് ബോയിംഗ്. ലിസി, മാധുരി, അശ്വനി എന്നിവര്‍ നായികമാരായ ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നറായിരുന്നു. ബോയിംഗ് ബോയിംഗ് എന്ന ഇഗ്ലംഷ് ചിത്രത്തിന്റെ അഡാപ്‌റ്റേഷനാണ് ഈ ചിത്രം. മൂന്ന് സ്ത്രീകളെ ഒരേ സമയം പ്രണയിച്ച് ഒടുവില്‍ കുടുക്കിലാവുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഇംഗ്ലീഷ് സിനിമയുടെ സി.ഡി ഇട്ട് സീനുകള്‍ കണ്ടാണ് പ്രിയദര്‍ശന്‍ ചിത്രം ഷൂട്ട് ചെയ്തതെന്ന് പറയകയാണ് സംവിധായകനും കലാസംവിധായകനുമായിരുന്ന രാധാകൃഷ്ണന്‍. അന്ന് ഫ്‌ളാറ്റായി കാണിച്ചത് സെറ്റാണെന്നും പല മുറികളുള്ള ഹാള്‍ കിട്ടാന്‍ പ്രയാസമായതിനാലാണ് താന്‍ സെറ്റ് നിര്‍മിച്ച് കൊടുത്തതെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

‘അരം+അരം=കിന്നരത്തില്‍ ശങ്കറിനാണ് മെയ്ന്‍ റോള്‍. അത് കഴിഞ്ഞാണ് ബോയിംഗ് ബോയിംഗ് വന്നത്. ഇംഗ്ലീഷ് പടം തന്നെ മലയാളത്തിലേക്ക് ആക്കിയതാണ് ബോയിംഗ് ബോയിംഗ്. ഞാനും പണ്ട് കണ്ടിട്ടുണ്ട്. വീട്ടില്‍ മൂന്ന് എ ക്ലാസ് പെണ്‍പിള്ളാരെ കൊണ്ടുവരും. അതിന്റെ ടെയ്ല്‍ എന്‍ഡ് നല്ലതാണ്.

ഇംഗ്ലീഷ് സിനിമയിലെ സീനുകള്‍ സി.ഡി ഇട്ട് കണ്ടിട്ടാണ് ഷോട്ടുകള്‍ എടുക്കുന്നത്. ഞാന്‍ സെറ്റ് ഇട്ടുകൊടുത്തു. വീടിന്റെ ഹാള്‍ സെറ്റിട്ടിരിക്കുന്നതാണ്. അഞ്ചാറ് റൂമുള്ള ഹാള്‍ വേണം. അങ്ങനെ ഒരു ഹാള്‍ ഫ്‌ളാറ്റില്‍ കിട്ടുമോ? പല മുറിയിലും കേറണം.

അത് കഴിഞ്ഞാണ് ചെപ്പ് ഷൂട്ട് ചെയ്യുന്നത്. അതും ഒരു ഇംഗ്ലീഷ് സിനിമയാണ്. പിന്നെ പ്രിയന്‍ അങ്ങ് കേറി പോവുകയായിരുന്നു. ഇവര്‍ രണ്ട് പേരും ഒരുപോലെയാണ് വളര്‍ന്നത്. മോഹന്‍ലാല്‍ ഒരു ടെറിബിള്‍ ആക്ടറാണ്,’ രാധാകൃഷ്ണന്‍ പറഞ്ഞു.

Content Highlight: director radhakrishnan talks about boeing boeing movie

We use cookies to give you the best possible experience. Learn more