ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമീര്‍ ഖാന്‍ മുതലായവര്‍ക്കുണ്ടായിരുന്ന ഓറയോ മാജിക്കോ പുതുതലമുറ താരങ്ങള്‍ക്ക് ഉണ്ടാവില്ലെന്ന് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍. ആര്‍ക്ക് വേണമെങ്കിലും പ്രശസ്തരാവാമെന്നും എന്നാല്‍ സ്റ്റാര്‍ഡവും പ്രശസ്തിയും രണ്ടാണെന്നും ബ്രൂട്ട് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ കരണ്‍ പറഞ്ഞു.
‘ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമീര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവരുടെ ഓറയോ മാജിക്കോ പുതിയ തലമുറയിലെ താരങ്ങള്‍ക്കുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. ആ രീതിയിലുള്ള അവസാന താരങ്ങളാണ് അവര്‍.
ഇന്നത്തെ താരങ്ങള്‍ക്ക് പ്രാധാന്യമുണ്ട്, അവര്‍ പ്രശ്‌സ്തരാണ്. അവര്‍ സെലിബ്രിറ്റികളുമാണ്. പ്രശസ്തിയും സൂപ്പര്‍ സ്റ്റാര്‍ഡവും രണ്ടാണ്. ആര്‍ക്ക് വേണമെങ്കിലും പ്രശ്‌സ്തരാവാം. വേണമെങ്കില്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി ഫേമസാവാനാകും. ഇന്‍സ്റ്റഗ്രാമില്‍ ഇന്‍ഫ്‌ളുവന്‍സറായാല്‍ പ്രശ്‌സതരാവാം. എന്നാല്‍ നിങ്ങള്‍ ഒരു സൂപ്പര്‍ സ്റ്റാറാണോ? നിങ്ങള്‍ കാരണം ആളുകള്‍ക്ക് അവസരത്തിനായി കാത്തുനില്‍ക്കേണ്ടി വരുന്നുണ്ടോ? അതാണ് സൂപ്പര്‍ സ്റ്റാര്‍ഡം. അതിനി സംഭവിക്കില്ല,’ കരണ്‍ പറഞ്ഞു.
റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് ഒടുവില്‍ പുറത്ത് വന്ന കരണ്‍ ജോഹറിന്റെ സിനിമ. കരണ്‍ ജോഹര്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകാനായി തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി റോക്കി ഔര്‍ റാണി കി പ്രേം കഹാനിക്കുണ്ട്.
മാധ്യമ പ്രവര്‍ത്തകയായ ആലിയ ഭട്ടിന്റെ കഥാപാത്രവും അയല്‍ക്കാരനായ രണ്‍വീര്‍ സിങിന്റെ കഥാപാത്രവും തമ്മിലുള്ള പ്രമാണയമാണ് ചിത്രത്തിന്റെ കഥ. ജൂലൈ 28ന് ചിത്രം തിയേറ്ററുകളില്‍ എത്തും. രണ്‍വീറിനേയും ആലിയയേയും കൂടാതെ ധര്‍മേന്ദ്ര, ജയ ബച്ചന്‍, ഷബാന അസ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.
Content Highlight: Director-producer Karan Johar says that the new generation of stars will not have the same aura or magic that Shah Rukh Khan, Salman Khan, Aamir Khan, etc. had