ഇനിയൊരു ഊഴവും ഇല്ല, കുഞ്ഞാലി മരക്കാരുടെ ഊഴത്തോടെ ഞാന്‍ എല്ലാ പരിപാടിയും നിര്‍ത്തി; രണ്ടാമൂഴം സിനിമയെ കുറിച്ച് പ്രിയദര്‍ശന്‍
Entertainment news
ഇനിയൊരു ഊഴവും ഇല്ല, കുഞ്ഞാലി മരക്കാരുടെ ഊഴത്തോടെ ഞാന്‍ എല്ലാ പരിപാടിയും നിര്‍ത്തി; രണ്ടാമൂഴം സിനിമയെ കുറിച്ച് പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th March 2023, 11:32 am

കൊറോണ പേപ്പേഴ്‌സ് എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റില്‍ വെച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. എം.ടിയുടെ ‘രണ്ടാമൂഴം’ പ്രിയദര്‍ശന്‍ സിനിമയാക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വളരെ മുമ്പ് പുറത്ത് വന്നിരുന്നു. മോഹന്‍ലാല്‍ നായകനായെത്തുമെന്ന് പറഞ്ഞ സിനിമ ആയിരം കോടി ബജറ്റിലാണ് നിര്‍മിക്കാന്‍ ഒരുങ്ങുന്നത് തുടങ്ങി ഒരുപാട് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

ആ സിനിമയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയാണ് പ്രിയദര്‍ശനിപ്പോള്‍. ഇനിയൊരു ഊഴവുമില്ലെന്നും ആ ഊഴത്തോടെ എല്ലാം മതിയായെന്നും മരക്കാരോടെ എല്ലാ പരിപാടിയും താന്‍ നിര്‍ത്തിയെന്നും അദ്ദേഹം പ്രസ് മീറ്റില്‍ പറഞ്ഞു.

 

‘ഇനിയൊരു ഊഴവും ഇല്ല. ഒരു ഊഴത്തോടെ മതിയായി. കുഞ്ഞാലി മരക്കാരുടെ ഊഴത്തോടെ ഞാന്‍ എല്ലാ പരിപാടിയും നിര്‍ത്തി,’ പ്രിയദര്‍ശന്‍ പറഞ്ഞു.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 2021ല്‍ പുറത്തിങ്ങിയ സിനിമയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നു. അതിനെ കുറിച്ചും പ്രിയദര്‍ശന്‍ സംസാരിച്ചു.

‘അസിസ്റ്റന്റ് ഡയറക്ടറാകുന്നതിന്റെ പ്രശ്നങ്ങള്‍ വീട്ടിലുണ്ടായിരുന്നു. വലിയ നടന്റെ മകനാണെന്ന് പറഞ്ഞാലും നമുക്ക് വെറുതെയങ്ങ് സിനിമയിലെത്താന്‍ സാധിക്കില്ലല്ലോ. ഇന്നയാളുടെ മകനാണെന്ന് വിചാരിച്ച് ഒരാളെയെടുത്ത് തലപ്പത്ത് വെക്കാന്‍ പറ്റില്ലല്ലോ. നമ്മള്‍ എന്താണെന്ന് ആദ്യം തെളിയിക്കണം.

നമ്മള്‍ ആരുടെ മകനും ആയിക്കോട്ടേ, ഏത് ഫീല്‍ഡുമായിക്കോട്ടേ നിങ്ങള്‍ ആരുടെ മകനാണെങ്കിലും മകളാണെങ്കിലും നിങ്ങള്‍ എന്താണ് നിങ്ങളുടെ കഴിവെന്ന് ആദ്യം തെളിയിക്കണം. അല്ലാതെ ഒരിക്കലും നമ്മളെ മറ്റുള്ളവര്‍ അംഗീകരിക്കില്ല. എന്നെ സംബന്ധിച്ച് എനിക്ക് പ്രിവിലേജുണ്ട്.

പലരുടെയും അടുത്തേക്ക് മറ്റുള്ളവര്‍ എത്തുന്നതിനേക്കാള്‍ വേഗത്തില്‍ നമുക്ക് എത്താന്‍ സാധിക്കും. ഞാന്‍ ഇന്നയാളുടെ മകനാണെന്ന് പോയി പറഞ്ഞാല്‍, ഒന്നെങ്കില്‍ അവര്‍ അച്ഛന്റെ കൂടെ വര്‍ക്ക് ചെയ്തവരായിരിക്കും അല്ലെങ്കില്‍ അച്ഛന്റെ സുഹൃത്തായിരിക്കും. ആ ഒരു ആക്സസ് എപ്പോഴുമുണ്ട്. പക്ഷെ അത് ചൂഷണം ചെയ്യുക എന്നത് ശരിയായ കാര്യമല്ലെന്ന് എനിക്ക് തോന്നി,’ പ്രിയദര്‍ശന്‍ പറഞ്ഞു.

content highlight: director priyadarshan about randamoozham movie