| Thursday, 30th March 2023, 9:54 am

മോഹന്‍ലാല്‍ അഭിനയിച്ചാലും ഇങ്ങനെയെ പറ്റുകയുള്ളൂ, കോമഡി ട്രോക്ക് സിനിമയില്‍ നിന്നും എടുത്ത് കളഞ്ഞത് അദ്ദേഹമാണ്: പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊറോണ പേപ്പേഴ്‌സ്. ഷൈന്‍ ടോം ചാക്കോ, ഷെയിന്‍ നിഗം, സിദ്ദീഖ്, ഗായത്രി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

പുതിയ തലമുറയിലെ നടന്മാരും മോഹന്‍ലാലും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പറയുകയാണ് പ്രിയദര്‍ശനിപ്പോള്‍. പ്രകടനപരമായി ഒരു വ്യത്യാസവും ഇല്ലെന്നും ഈ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചാലും പുതിയ താരങ്ങള്‍ അഭിനയിച്ചതുപോലെ അഭിനയിക്കാന്‍ മാത്രമെ പറ്റുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മോഹന്‍ലാലാണ് കോമഡി ട്രോക്ക് സിനിമയില്‍ നിന്നും എടുത്ത് കളഞ്ഞതെന്നും ഹീറോ തന്നെ ഹ്യൂമര്‍ ചെയ്യുക എന്ന സ്ഥിയിലേക്ക് ആദ്യം കൊണ്ടെത്തിച്ചത് മോഹന്‍ലാലാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പ്രകടനപരമായി പണ്ടത്തെ തലമുറയെന്നോ ഇപ്പോഴത്തെ തലമുറയെന്നോ വ്യത്യാസങ്ങളില്ല. എന്നെ സംബന്ധിച്ച് ഇതേ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചാലും ഇങ്ങനെയെ അഭിനയിക്കാന്‍ പറ്റുകയുള്ളൂ. ഒരുപക്ഷെ അവരുടേതായ കോണ്‍ട്രിബ്യൂഷന്‍സ് കാണുമായിരിക്കും.

എന്റെ കോറോണപേപ്പേഴ്‌സില്‍ പുതിയ കുട്ടികള്‍ അഭിനയിച്ചതുപോലെ തന്നെയെ മോഹന്‍ലാലിനും പറ്റുകയുള്ളൂ. ഒരു സീന്‍ ആവശ്യപ്പെടുന്ന രീതിയില്‍ അഭിനയിക്കുക എന്നതേ ചെയ്യാനുള്ളൂ. അത് ആ കുട്ടികള്‍ ചെയ്തിട്ടുണ്ട്.

മോഹന്‍ലാല്‍ എന്ന വ്യക്തിയാണ് കോമഡി ട്രോക്ക് എന്നുള്ളത് സിനിമയില്‍ നിന്നും എടുത്ത് കളഞ്ഞത്. ഹീറോക്ക് തന്നെ ഹ്യൂമര്‍ സിനിമയില്‍ ചെയ്യാന്‍ കഴിയുന്നുണ്ട്. മോഹന്‍ലാലിന് ശേഷം വന്ന പല ഹീറോസിനും അത് ചെയ്യാനും പറ്റി,” പ്രിയദര്‍ശന്‍ പറഞ്ഞു.

സന്ധ്യ ഷെട്ടി, മണിയന്‍പിള്ള രാജു, വിജിലേഷ്, പിപി കുഞ്ഞികൃഷ്ണന്‍, ഹന്ന റെജി കോശി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏപ്രില്‍ 7നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

content highlight: director priyadarshan about mohanlal

We use cookies to give you the best possible experience. Learn more