ഹന്നാ റെജി കോശിയെ പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. കൊറോണ പേപ്പഴ്സ് എന്ന ചിത്രത്തിന്റെ വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് പ്രിയദര്‍ശന്‍ ചിത്രത്തില്‍ ഹന്ന റെജി കോശി അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചത്.
ഒരു സിനിമയിലെ കാസ്റ്റിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ആരംഭിച്ചത്. കാസ്റ്റിങ് മികച്ചതാണെങ്കില്‍ കഥാപാത്രം പ്രശംസകള്‍ ഏറ്റുവാങ്ങുമെന്നും ഹന്ന തന്റെ സിനിമയില്‍ അഭിനയിക്കുന്നതില്‍ സമന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”കാസ്റ്റിംഗ് മികച്ചതാണെങ്കില്‍, ആ കഥാപാത്രം തീര്‍ച്ചയായും പ്രശംസകള്‍ ഏറ്റു വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ സിനിമയില്‍ ഹന്ന അഭിനയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
ചെറിയ വേഷമാണെങ്കിലും ഹന്ന അത് നന്നായി ചെയ്തു. ഹന്നയുടെ കഥാപാത്രം ചിത്രത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നതാണ്. വളരെ സ്വാഭാവികമായാണ് ഹന്ന അഭിനയിച്ചത്,” പ്രിയദര്‍ശന്‍ പറഞ്ഞു.
കൊറോണ പേപ്പേഴ്സില്‍ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, ജീന്‍ പോള്‍ ലാല്‍, സിദ്ധിഖ്, സന്ധ്യ ഷെട്ടി, മണിയന്‍പിള്ള രാജു, വിജിലേഷ്, പി.പി. കുഞ്ഞികൃഷ്ണന്‍, ശ്രീകാന്ത് മുരളി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
കഴിഞ്ഞ വര്‍ഷം കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊടു എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച തമിഴ് നടി ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക.
content highlight: director priyadarshan about hanna