| Sunday, 12th November 2017, 7:35 am

മറ്റ് രാജ്യക്കാരും ജാതിക്കാരും ഇവിടെ തഴച്ചു വളര്‍ന്നത് ഹിന്ദുക്കളുടെ ക്ഷമയും മര്യാദയും കൊണ്ട്; അത് ഭീരുത്വമെന്ന് കരുതുന്നര്‍ക്കുള്ള മറുപടിയാണ് ആര്‍.എസ്.എസ്: പ്രിയദര്‍ശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുരുവായൂര്‍: ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും ഭീരുത്വമെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ആര്‍.എസ്.എസ് എന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ആര്‍.എസ്.എസിന്റെ സേവന വിഭാഗമായ സേവാഭാരതിയുടെ സംസ്ഥാനതല സേവാസംഗമം ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.


Also Read: കേസ്‌കൊടുക്കുമെന്ന് പറയുന്നവരുണ്ട്, അവര്‍ കൊടുക്കട്ടെ, എനിക്കെന്താണ്; താന്‍ ആത്മഹത്യ ചെയ്യാനൊന്നും പോവുന്നില്ലെന്നും മേജര്‍ രവി


സേവാസംഗമം സ്വാഗതസംഘത്തിന്റെ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം ആര്‍.എസ്.എസിന്റെ മുഖത്തിന് ഭംഗി നല്‍കുന്ന പ്രസ്ഥാനമാണ് സേവാഭാരതിയെന്ന് ചടങ്ങില്‍ പറഞ്ഞു. ഹിന്ദുക്കളുടെ മര്യാദയും ക്ഷമയും കൊണ്ടാണ് രാജ്യത്ത് മറ്റു രാജ്യക്കാരും ജാതിക്കാരും തഴച്ച് വളരുന്നതെന്നും അദ്ദേഹം പറഞ്ഞു.

“ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും മര്യാദയും കൊണ്ടാണ് മറ്റ് രാജ്യക്കാരും ജാതിക്കാരുമെല്ലാം ഇവിടെയെത്തി തഴച്ചു വളര്‍ന്നത്. എന്നാല്‍ നമ്മുടെ ക്ഷമയും മര്യാദയുമെല്ലാം ഭീരുത്വമാണെന്നാണ് പലരും കരുതിയത്. ആര്‍.എസ്.എസിന്റെ മുഖത്തിന് ഭംഗി നല്‍കുന്ന പ്രസ്ഥാനമാണ് സേവാഭാരതി” പ്രിയദര്‍ശന്‍ പറഞ്ഞു.


Dont Misss: ബി.ജെ.പി ലൗ ജിഹാദ് എന്ന് പറയുമ്പോള്‍ ഞങ്ങള്‍ പ്യാര്‍ ഇഷ്‌ക് മൊഹബത് സിന്ദാബാദ് എന്ന് പറയും; അംബേദ്കര്‍ ജയന്തിയും പ്രണയദിനവും ആഘോഷിക്കും: ജിഗ്നേഷ് മേവാനി


“കേരളത്തില്‍ ദിവസേന 38,000 പേര്‍ക്കു ഒരു നേരത്തെ അന്നം നല്‍കുന്നുവെന്നതു സേവാഭാരതിയുടെ സേവനമുഖമാണ് ഈ സേവനമാണു തന്നെ സേവാഭാരതിയുമായി അടുപ്പിച്ചത്. എല്ലാ മതങ്ങളും വന്നപ്പോള്‍ ഇരു കയ്യും നീട്ടി നാം സ്വീകരിച്ചു. എന്നാല്‍ അതു നമ്മുടെ ഭീരുത്വമാണെന്നു വന്നവര്‍ കരുതിയപ്പോള്‍ ഭാരതീയന്‍ നല്‍കിയ മറുപടിയാണു ആര്‍.എസ്.എസ് എന്ന സംഘടന” പ്രിയദര്‍ശന്‍ പറഞ്ഞു.

ആര്‍.എസ്.എസ്. സര്‍കാര്യവാഹക് സുരേഷ് ജോഷിയാണ് സേവാസംഗമം ഉദ്ഘാടനം ചെയ്തത്. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ സേവനങ്ങള്‍ സ്ഥാപനവത്കരിക്കപ്പെട്ടുിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ ഭാഗമായോ വിദേശ സംഭാവനകളെ ആശ്രയിക്കുന്ന സംഘടനകളുടെ ശൈലിയിലോ അല്ല സേവാഭാരതിയുടെ പ്രവര്‍ത്തനമെന്നും സുരേഷ് ജോഷി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more