സി. പ്രേം കുമാര്‍ തിരക്കഥയും സംവിധാനവും ഒരുക്കിയ തമിഴ് ചിത്രമാണ് 96. തമിഴിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളില്‍ മുന്‍പന്തിയില്‍ തന്നെയുള്ള ചിത്രമായ 96 പ്രേം കുമാറിന്റെ ആദ്യ ചിത്രമായിരുന്നു. ആദ്യ സിനിമക്ക് ശേഷം ആറ് വര്‍ഷത്തിനിപ്പുറം അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മെയ്യഴകന്‍. ചിത്രത്തില്‍ അരവിന്ദ് സ്വാമിയും കാര്‍ത്തിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തന്റെ പ്രിയപ്പെട്ട സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് പ്രേം കുമാര്‍. തനിക്ക് ഒരു സംവിധായകാനാകണം എന്ന് തോന്നി തുടങ്ങിയത് ദി മാന്‍ ഫ്രം എര്‍ത്ത് എന്ന ചിത്രം കണ്ടതിന് ശേഷമാണെന്നും ഈ ചിത്രവും 12 ആംഗ്രി മാനും കണ്ടതിന് ശേഷമാണ് തനിക്ക് എഴുതാന്‍ തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്ക് പ്രിയപ്പെട്ട സിനിമകളില്‍ മുന്‍പന്തിയില്‍ ഉണ്ടാകുക ഇറാനിയന്‍ ചിത്രങ്ങളാണെന്നും ഈ അടുത്ത് കണ്ടതില്‍ മെഹ്റാന്‍ എന്ന ഇറാനിയന്‍ ചിത്രം വല്ലാതെ ഇമ്പ്രെസ്സ് ചെയ്തെന്നും അദ്ദേഹം പറയുന്നു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ്സ് ചിത്രം എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടതാണ്. ഒരു സംവിധായകനാകണം എന്ന് എനിക്ക് തോന്നാന്‍ തുടങ്ങിയത് ‘ദി മാന്‍ ഫ്രം എര്‍ത്ത്’ എന്ന സിനിമ കണ്ടതിന് ശേഷമാണ്. എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത് ആ ചിത്രമാണ്. ആ സിനിമയും 12 ആംഗ്രി മാനുമാണ് എന്നെ എഴുതാന്‍ വേണ്ടി പ്രേരിപ്പിച്ചത്.
ഒരുപാട് സിനിമകള്‍ എന്നെ ഇമ്പ്രെസ്സ് ചെയ്തിട്ടുണ്ട്. അതില്‍ മുന്‍പന്തിയിലുള്ളത് ഇറാനിയന്‍ സിനിമകളാണ്. ഈ അടുത്ത് ‘മെഹ്റാന്‍’ എന്നൊരു ഇറാനിയന്‍ സിനിമ കണ്ടിരുന്നു. അതും എനിക്ക് വലിയ രീതിയില്‍ ഇഷ്ട്ടപെട്ട ചിത്രമാണ്. അതിന്റെ കണ്‍സെപ്റ്റ് തന്നെ വളരെ പുതുമയുള്ളതായി തോന്നി. ആ ചിത്രം വളരെ മനോഹരമാണ്. അവരുടെ സമൂഹത്തിലെ കനത്ത ഒരു വിഷയത്തെ കുറിച്ചാണ് ആ സിനിമ ചര്‍ച്ച ചെയ്യുന്നത്,’ പ്രേം കുമാര്‍ പറയുന്നു.
അതേസമയം 2007ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ സിനിമയാണ് ദി മാന്‍ ഫ്രം എര്‍ത്ത്. ഈ സിനിമ ഡ്രാമ, സയന്‍സ് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്നു. ജെറോം ബിക്‌സ്‌ബൈ രചന നിര്‍വഹിച്ച ചിത്രം സംവിധാനം ചെയ്തത് റിച്ചാര്‍ഡ് ഷെങ്ക്മാന്‍ ആണ്.
Content Highlight: Director Prem Kumar Talks About His Favorite Film