തന്റെ സിനിമകള്‍ക്ക് തെലുങ്ക് ഇന്‍ഡസ്ട്രി വലിയ പ്രചോദനമായിട്ടുണ്ടെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍. ഒരുപാട് തെലുങ്ക് സിനിമകള്‍ താന്‍ കണ്ടിട്ടുണ്ടെന്നും 90കളില്‍ തന്റെ ഹീറോ ചിരംഞ്ജീവിയായിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ മുമ്പ് പ്രശാന്ത് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.
‘എന്റെ സിനിമകളില്‍ ഹീറോയിസം ചേര്‍ക്കാനായി എനിക്ക് പ്രചോദനം ലഭിച്ചത് തെലുങ്ക് ഇന്‍ഡസ്ട്രിയാണ്. അവരുടെ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവ ആരാധിച്ചിട്ടുണ്ട്. 90കളില്‍ എന്റെ ഫേവറീറ്റ് ഹീറോ ചിരഞ്ജീവി സാറായിരുന്നു. തമിഴ് സിനിമ ഞാനധികം കണ്ടിട്ടില്ല. ചിലപ്പോള്‍ അതില്‍ നിന്നും പ്രചോദനം ലഭിച്ചിരിക്കാം,’ പ്രശാന്ത് നീല്‍ പറഞ്ഞു.
അതേസമയം പ്രശാന്ത് നീല്‍ തെലുങ്ക് സിനിമയിലേക്ക് ചുവടുവെച്ച സലാറാണ് ഇന്ന് ഇന്ത്യന്‍ സിനിമയിലെ ചര്‍ച്ചാവിഷയം. പ്രഭാസ് നായകനായ ചിത്രം കന്നഡ, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലേക്ക് ഡബ്ബ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. നീണ്ട പരാജയങ്ങള്‍ക്ക് ശേഷം പ്രഭാസിന് ലഭിച്ച മികച്ച തിരിച്ചുവരവാണ് ചിത്രമെന്നും പ്രേക്ഷകര്‍ പറയുന്നു. പൃഥ്വിരാജും സലാറില്‍ ഒരു പ്രധാനകഥാപാത്രമായെത്തിയിരുന്നു.
പ്രഭാസിനും പൃഥ്വിരാജിനും പുറമേ ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ശ്രേയ റെഡ്ഡി, ഈശ്വരി റാവോ, ദയാനന്ത് റെഡ്ഡി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.