ഷൂട്ടിംഗ് പോലും കഴിയാത്ത പവര്‍ സ്റ്റാര്‍ ടെലിഗ്രാമില്‍; എന്തിനാ ഈ പണിക്ക് നില്‍ക്കുന്നതെന്ന് ഒമര്‍ ലുലു
Malayalam Cinema
ഷൂട്ടിംഗ് പോലും കഴിയാത്ത പവര്‍ സ്റ്റാര്‍ ടെലിഗ്രാമില്‍; എന്തിനാ ഈ പണിക്ക് നില്‍ക്കുന്നതെന്ന് ഒമര്‍ ലുലു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st February 2021, 6:36 pm

കൊച്ചി: ടെലിഗ്രാം വഴിയുള്ള പൈറസിക്കെതിരെ സംവിധായകന്‍ ഒമര്‍ ലുലു. ഷൂട്ടിംഗ് പോലും ആരംഭിക്കാത്ത തന്റെ പുതിയ സിനിമയായ പവര്‍ സ്റ്റാര്‍ ഓണ്‍ലൈനില്‍ എന്ന മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയായിരുന്നു ഒമറിന്റെ പ്രതികരണം.

റിലീസ് ചെയ്യുന്ന ചിത്രം അപ്പോള്‍ തന്നെ ടെലിഗ്രാമില്‍ എത്തുന്നതിനാല്‍ വര്‍ഷത്തില്‍ പത്ത് മലയാള സിനിമ മതി എന്ന തീരുമാനത്തിലാണ് പ്രമുഖ ഒ.ടി.ടി കമ്പനികള്‍ എന്നും ചങ്ക്‌സ് സിനിമ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായവര്‍ കടന്നുപോകുന്ന ബുദ്ധിമുട്ടിനെക്കുറിച്ചും ഒമര്‍ പോസ്റ്റിലൂടെ പറഞ്ഞു.

പൈറസി നിയമത്തിനു ഫാസ്റ്റ് സെല്‍ വേണമെന്നും സാധാരണ കേസ് പോലെ ഒന്നല്ല പൈറസി കേസുകള്‍ എന്നും ഒമര്‍ ലുലു പറഞ്ഞു. ടെലിഗ്രാമില്‍ അപ്പ്‌ലോഡ് ചെയ്തിട്ട് നിങ്ങള്‍ക്ക് ഒന്നും കിട്ടുന്നില്ലെനറിയാം പിന്നെ എന്തിനാ ഈ പണിക്ക് നില്‍ക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം

ഷൂട്ടിംഗ് പോലും തുടങ്ങാത്ത പവര്‍സ്റ്റാര്‍ ടെലിഗ്രാമില്‍ സംഭവം ഫെയ്കാണെങ്കിലും ഇന്ന് സിനിമാ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലവിളിയാണ് ടെലിഗ്രാം പൈറസി.OTTക്ക് വേണ്ടി ചിത്രീകരിച്ച മലയാള സിനിമകള്‍ പോലും OTT platform വാങ്ങുന്നില്ല കാരണം മലയാളികള്‍ OTTയില്‍ റിലീസ് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ടെലിഗ്രാമില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൈറയ്റ്റ് കോപ്പി കാണുന്നത് മൂലം OTTക്ക് നഷ്ടമുണ്ടാക്കുന്നു.അത്‌കൊണ്ട് വര്‍ഷത്തില്‍ പത്ത് മലയാള സിനിമ മതി എന്ന തീരുമാനത്തില്‍ എത്തിരിക്കുന്നു പ്രമുഖ OTT കമ്പനികള്‍.

ചങ്ക്‌സ് സിനിമ ഇറങ്ങി മൂന്നാം നാള്‍ ടെലിഗ്രാമിലൂടെയാണ് തീയറ്റര്‍ കോപ്പി വ്യാപകമായി പ്രചരിച്ചത് അവരെ അറസ്റ്റ് ചെയ്തു ഇപ്പോള്‍ കേസിന്റെ അവസാന ഘട്ടത്തിലാണ്.അത് ചെയ്ത യുവാക്കള്‍ കേസ് അവസാനിപ്പിക്കണം അവരുടെ വിദേശ യാത്ര അടക്കം പലതും നഷ്ടപ്പെട്ടു എന്നും അന്നത്തെ എടുത്തു ചാട്ടത്തില്‍ സംഭവിച്ച തൈറ്റാണെന്ന് പറഞ്ഞൂ.

പൈറസി നിയമത്തിനു ഫാസ്റ്റ് സെല്‍ വേണം സാധാരണ കേസ് പോലെ ഒന്നല്ല പൈറസി കേസുകള്‍. ടെലിഗ്രാമില്‍ അപ്പ്‌ലോഡ് ചെയ്തിട്ട് നിങ്ങള്‍ക്ക് ഒന്നും കിട്ടുന്നില്ലെനറിയാം പിന്നെ എന്തിനാ ഈ പണിക്ക് നില്‍ക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Director Omar lulu about telegram piracy and ott