|

സുഡാനിയെ തകര്‍ക്കരുത്; എന്റെ അപേക്ഷയാണ്: സംവിധായകന്‍ സക്കറിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സിനിമയെ നശിപ്പിക്കുന്ന പ്രവണതകള്‍ക്കെതിരെ പ്രതികരണവുമായി സംവിധായകന്‍ സക്കറിയ. പ്രേക്ഷകര്‍ക്ക് സിനിമയോട് തോന്നുന്ന സ്‌നേഹം മനസ്സിലാക്കാം. ആ  സ്‌നേഹത്തിന്റെ പേരില്‍ തിയേറ്ററില്‍ നിന്നും ദൃശ്യങ്ങള്‍ പകര്‍ത്തരുതെന്നും സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ കൂടിയായ സക്കറിയ പറഞ്ഞു. സുഡാനിയുടെ പല പ്രധാന ദൃശ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കയാണ്.

ചിത്രത്തിന്റെ ദൃശ്യങ്ങള്‍ വീണ്ടും കാണാനാണെങ്കില്‍ പോലും ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നും സക്കറിയ ആരാധകരോട് പറഞ്ഞു.


ALSO READ: ദുല്‍ഖര്‍ നിങ്ങളായിരുന്നു എനിക്ക് പ്രചോദനം, എന്നാലും എനിക്ക് മറുപടി തന്നിലല്ലോ; പരിഭവവുമായി സുഡാനി ഫ്രം നൈജീരിയയിലെ ‘സുഡുമോന്‍’


ഫുട്ബാളിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന കഥയെന്നതിനപ്പുറം മറ്റു ചില കാര്യങ്ങളാണ് സിനിമയുടെ പ്രമേയം. മലപ്പുറത്തിന്റെ സാധാരണ ജീവിതങ്ങളെയാണ് സിനിമ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്.

ചലച്ചിത്രം മനസ്സില്‍കൊണ്ടുനടക്കുന്ന ഓരോ മലപ്പുറത്തുകാരന്റെയും സ്വപ്‌നം സെവന്‍സ് പശ്ചാത്തലത്തില്‍ ഒരു സിനിമ ചെയ്യണം എന്നതാണ്. അവരില്‍ നിന്ന് മികച്ച സിനിമകള്‍ വരാനിരിക്കുന്നേയുള്ളുവെന്നും സക്കറിയ പറഞ്ഞു.

Video Stories