വലിയൊരു സിനിമ ചെയ്യണമെന്നത് തന്റെ വലിയ സ്വപ്‌നമായിരുന്നു എന്ന് സംവിധായകന്‍ നെല്‍സണ്‍. തമിഴില്‍ വലുതെന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചാല്‍ ആദ്യത്തെ ഓപ്ഷന്‍ വിജയ് ആണെന്നും അങ്ങെനെയാണ് അദ്ദേഹത്തിനായി ബീസ്റ്റിന്റെ കഥ എഴുതിയതെന്നും നെല്‍സണ്‍ പറഞ്ഞു.
മന സ്റ്റാര്‍സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ബീസ്റ്റിന് പിന്നിലെ കഥ പറഞ്ഞത്. പൂജ ഹെഗ്‌ഡേയും പങ്കെടുത്ത അഭിമുഖം നടത്തിയത് പ്രശസ്ത നിര്‍മാതാവ് ദില്‍രാജുവായിരുന്നു.
‘ഒരു വലിയ സിനിമ ചെയ്യണമെന്ന് ആദ്യം മുതലേ ആഗ്രഹമുണ്ടായിരുന്നു. തമിഴില്‍ വലുതെന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ ആദ്യത്തെ ഓപ്ഷന്‍ വിജയ് സാറായിരിക്കും. അതുകൊണ്ട് അദ്ദേഹത്തിനായി എഴുതാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പഴയ പടങ്ങളില്‍ നിന്നും വ്യത്യസ്തമായ സിനിമയാണ് ബീസ്റ്റ്. ഒരൊറ്റ ലൊക്കേഷന്‍, സിംഗിള്‍ കോസ്റ്റ്യും, വെറും രണ്ട് പാട്ട് മാത്രം.
ബീസ്റ്റിന്റെ കഥ പറഞ്ഞപ്പോള്‍ വിജയ് സാറിന് ഈ സ്റ്റോറി ഇഷ്ടപ്പെടാന്‍ സാധ്യത ഇല്ല എന്നാണ് ഫ്രണ്ട്സ് പറഞ്ഞത്. പക്ഷെ സാറിന്റെയടുത്ത് പോയി ഇന്റര്‍വെല്‍ വരെ കഥ പറഞ്ഞപ്പോഴേക്കും ഈ പടം നമുക്ക് ചെയ്യാമെന്ന് പറഞ്ഞു. മറ്റാരെക്കാളും ഈ സ്‌ക്രിപ്റ്റില്‍ ആത്മവിശ്വാസമുള്ളത് അദ്ദേഹത്തിനാണ്,’ നെല്‍സണ്‍ പറഞ്ഞു.
ഏപ്രില്‍ 14 നാണ് ബീസ്റ്റിന്റെ റിലീസ്. ചിത്രം നിര്‍മിക്കുന്നത് സണ്‍ പിക്ചേഴ്സ് ആണ്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.
ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്ത മാളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പട്ടാളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.
അതേ സമയം ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന യഷിന്റെ കെ.ജി.എഫ് ചാപ്റ്റര്‍ ടുവാണ് ബീസ്റ്റിനൊപ്പം ക്ലാഷ് റിലീസിനെത്തുന്നത്. ഏപ്രില്‍ 14ന് കെ.ജി.എഫ് ചാപ്റ്റര്‍ ടു റിലീസ് ചെയ്യും.
Content Highlight: Director Nelson says it was his big dream to make a big film such as beast