ആര്‍.ഡി.എക്‌സിലെ ഷെയ്നിന്റെ കഥാപാത്രത്തിലേക്ക് പ്രണവ് മോഹന്‍ലാലിനെ ആലോചിച്ചിരുന്നു: നഹാസ് ഹിദായത്ത്
Film News
ആര്‍.ഡി.എക്‌സിലെ ഷെയ്നിന്റെ കഥാപാത്രത്തിലേക്ക് പ്രണവ് മോഹന്‍ലാലിനെ ആലോചിച്ചിരുന്നു: നഹാസ് ഹിദായത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th September 2023, 11:03 am

പ്രണവ് മോഹൻലാലിനെ ആർ ഡി എക്സിലെ ഷെയ്‌നിന്റെ ക്യാരക്ടറിലേക്ക് ആലോചിച്ചിരുന്നെന്ന് സംവിധയകാൻ നഹാസ് ഹിദായത്ത്. പ്രണവ് തങ്ങളുടെ ഡിസ്‌കസ് ചെയ്തിരുനെന്നും പക്ഷെ അദ്ദേഹത്തെ സമീപിച്ചിട്ടൊന്നുമില്ലെന്നും നഹാസ് പറഞ്ഞു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

‘പ്രണവ് ഓപ്ഷനിൽ ഉണ്ടായിരുന്നു. പക്ഷെ ഇത് ക്യാപ്ഷനുകളിലൊന്നും വരല്ലേ. നമ്മൾ ആലോചിക്കുമ്പോൾ വരില്ലേ, ഇത് അയാൾ ചെയ്താൽ എങ്ങനെ ഉണ്ടാവുമെന്ന്. അങ്ങനെ ചിന്തിച്ചിരുന്നു. അങ്ങനെ ഞങ്ങളുടെ ഇടയിലുള്ള ഡിസ്കഷനിൽ ഉണ്ടായിരുന്നു. പ്രണവിനോട് പറഞ്ഞിട്ടൊന്നുമില്ല. നമ്മൾ ഇങ്ങനെ സമീപിച്ചാലോ എന്ന ആലോചന ഉണ്ടായിരുന്നു. പിന്നെ ഇത് എഴുതി എഴുതി പോവുമ്പോൾ ഷെയ്ൻ ചെയ്താൽ പക്കാ ആവുമെന്ന മൂഡിലോട്ട് പോവുകയായിരുന്നു,’ നഹാസ് പറഞ്ഞു.

തന്റെ പടത്തിലെ സൂപ്പർ സ്റ്റാറുകൾ നീരജും, പെപ്പെയും, ഷെയ്‌നുമാണ് അവരെക്കൊണ്ട് മാക്സിമം ചെയ്യിപ്പിക്കാൻ താൻ ശ്രമിച്ചിനട്ടുണ്ടെന്നും നഹാസ് പറഞ്ഞു.
‘എന്നെ സംബന്ധിച്ച് എന്റെ സൂപ്പർ സ്റ്റാർസ് ഇവരൊക്കെയാണ്. എന്റെ മമ്മൂട്ടിയും മോഹൻലാലും സുരേഷേട്ടനുമൊക്കെ നീരജും,
ഷെയ്നും, പെപ്പെയുമാണ്. എനിക്ക് ഇവരെ വെച്ച് മാക്സിമം ചെയ്യണം. ബാക്കിയുള്ളവർ ഇവർക്കിത് ചെയ്യാൻ പറ്റുമോ ഇല്ലയോ എന്ന് പറയുന്നത് എനിക്ക് വിഷയമല്ല. എന്റെ പടത്തിലെ സൂപ്പർ സ്റ്റാർ ഇവരാണ്, ഇവരെക്കൊണ്ട് എനിക്ക് എല്ലാം ചെയ്യിപ്പിക്കണം എന്ന കൊതിയിലാണ് ഞാൻ എഴുതുന്നത്. പലതും എഴുതുമ്പോഴേക്കും എടാ ഇത് വർക്ക് ഔട്ട് ആവുമോ എന്ന് ചിലർ ഞങ്ങളോട് ചോദിച്ചിട്ടുണ്ട് , ഇത് വർക്ക് ഔട്ട് ആക്കിയെടുക്കാമെന്നാണ് അവർക്ക് കൊടുത്ത മറുപടി,’ നഹാസ് പറഞ്ഞു.

താൻ ഓക്കെ പറഞ്ഞ സീനുകൾ വീണ്ടും ചെയ്ത് ഷെയ്ൻ തന്നെ ഞെട്ടിച്ചിട്ടുണ്ടെന്നും നഹാസ് പറഞ്ഞു.
‘ഒരു സീൻ എനിക്ക് വർക്കായെങ്കിലും, നഹാസ് ബ്രോ നമുക്ക് ഒന്ന് കൂടെ പോവാം ഞാൻ ഒന്നുകൂടെ ചെയ്ത് നോക്കട്ടെ എന്ന് ഷെയ്ൻ ചോദിക്കും. നമ്മൾ ഓക്കെ എന്ന് വിചാരിക്കുന്നിടത്ത് അതിലും ബെസ്റ്റ് ആയിട്ടുള്ള ഒരു സാധനം തരും. അങ്ങനെയൊരു ഗിവ് ആൻഡ് ടേക്ക് ഭയങ്കര രസമായിട്ട് അതിൽ വർക്കായിട്ടുണ്ട്,’നഹാസ് പറഞ്ഞു.
തന്റെ പടത്തിലെ എല്ലാവരും ഒരേ ഏജ് ഗ്രൂപ്പിലുള്ളതായതുകൊണ്ട് തനിക്ക് അവരോട് ഇടപെടാൻ വളരെ എളുപ്പമായെന്നും നഹാസ് പറഞ്ഞു.

Content Highlight: Director Nahas Hidayat Says Pranav Considered Mohanlal for Shane’s Character in RDX