| Friday, 15th September 2023, 6:19 pm

ഉദയനിധി സ്റ്റാലിൻ ഫോൺ വിളിച്ചു; ആർ.ഡി. എക്സ് കണ്ട് അഭിനന്ദിച്ചവരെക്കുറിച്ച് സംവിധായകൻ നഹാസ് ഹിദായത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആർ.ഡി. എക്സ് കണ്ട് അഭിനന്ദിച്ചവരെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ നഹാസ് ഹിദായത്ത്. ദിലീഷ് പോത്തൻ, ജോജു, സംവിധായകൻ വൈശാഖ് തുടങ്ങി ഒരുപാട് പേർ വിളിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അഭിനന്ദിക്കാൻ മടിയുള്ള ആരും നമ്മുടെ ഇൻഡസ്ട്രിയിൽ ഇല്ല എന്നും നഹാസ് മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ ഒരു വിധപ്പെട്ട എല്ലാവരും വിളിച്ചു. ഇവിടെ അങ്ങനെ അഭിനന്ദിക്കാൻ മടിയുള്ള ഇൻഡസ്ട്രി ഒന്നും അല്ലല്ലോ. ഒരു വർക്ക് കണ്ടിട്ട് നന്നായെന്ന് തോന്നിയാൽ എല്ലാവരും വിളിക്കും. ഇപ്പോൾ കുറച്ച് മുന്നേ ദിലീഷ് പോത്തൻ ചേട്ടൻ വിളിച്ചിട്ടുണ്ടായിരുന്നു. ആൾ പടം കണ്ടു നല്ല അഭിപ്രായം പറഞ്ഞു.
സംവിധായകൻ വൈശാഖ് ഏട്ടൻ വിളിച്ചു. ജോജു ചേട്ടൻ വിളിച്ചിരുന്നു, പ്രൊഡ്യൂസർ ലിസ്റ്റിൻ അവിടുന്ന് വിളിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ ഒരുപാട് പേര് വിളിച്ചിരുന്നു.


ഉദയനിധി സ്റ്റാലിൻ പടം കണ്ടിട്ട് ട്വീറ്റ് ചെയ്തു. അവർ വിളിച്ച് പ്രൊഡ്യൂസർ സോഫിയ പോളിനോട് നല്ല അഭിപ്രായമൊക്കെ പറഞ്ഞു. അങ്ങനെ കുറെ ആളുകൾ ഇൻഡസ്ട്രയിൽ നിന്നും വിളിച്ചിട്ടുണ്ടായിരുന്നു,’ നഹാസ് പറഞ്ഞു.

കോടിക്ലബ്ബിൽ കയറുന്നത് കണ്ടിട്ടുള്ളത് സൂപ്പർ സ്റ്റാറുകളുടെ പടത്തിനാണെന്നും അത്തരത്തിലുള്ള ഫാൻ ബേസ് ഉള്ള ആളുകളൊന്നും തന്റെ പടത്തിലില്ല എന്നും നഹാസ് പറഞ്ഞു. മുടക്കു മുതലിനേക്കാൾ ലാഭം കിട്ടണമെന്നാണ് താൻ ആഗ്രഹിച്ചതെന്നും ഇത്രയും വലുതായി സ്വീകരിച്ചപ്പോൾ സന്തോഷം തോന്നിയെന്നും നഹാസ് പറഞ്ഞു.


‘വിജയം ആഗ്രഹിച്ചിരുന്നു, കോടി ക്ലബ്ബിന്റെ കാര്യങ്ങളൊന്നും നമ്മൾ ആഗ്രഹിക്കില്ലലോ. സൂപ്പർ സ്റ്റാറിന്റെ പടങ്ങളിലൊക്കെയല്ലേ കോടി ക്ലബ്ബിൽ കയറിയതെന്ന് നമ്മൾ കേട്ടിട്ടുള്ളത്. കോടി ക്ലബ്ബുകൾ ചർച്ച ചെയ്യുന്ന ഫാൻ ബേസ് ഉള്ള ആളുകളല്ല നമ്മുടേത്. പടം വിജയിക്കണം. നിർമാതാവിന് മുടക്കു മുതലിനേക്കാൾ ലാഭം കിട്ടണമെന്നുമുണ്ടായിരുന്നു. എല്ലാവരും ഇത്രയും വലുതായി സ്വീകരിച്ചപ്പോൾ സന്തോഷം,’ നഹാസ് പറഞ്ഞു.

Content Highlight: Director Nahas Hidayat is talking about the people who appreciated about RDX movie

We use cookies to give you the best possible experience. Learn more