മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി നിര്‍മിച്ച ചിത്രത്തെക്കുറിച്ചും സംവിധായകനായ പൃഥ്വിരാജിനെക്കുറിച്ചും പറയുകയാണ് മുരളി ഗോപി.
താനും പൃഥ്വിരാജും തമ്മില്‍ ഒരു വൈബും സഹോദര സ്‌നേഹവുമുള്ളതുകൊണ്ട് ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ എളുപ്പമായിരുന്നുവെന്നും അദ്ദേഹം തന്നെ നിരാശപ്പെടുത്തിയില്ലെന്നും മുരളി ഗോപി പറഞ്ഞു.
വിവേക് ഒബ്രോയ് അവതരിപ്പിച്ച ബോബിയെന്ന കഥാപാത്രം ചെയ്യാന്‍ ആദ്യം പൃഥ്വിരാജ് തീരുമാനിച്ചത് തന്നെയായിരുന്നുവെന്നും എന്നാല്‍ തന്റെ നിര്‍ബന്ധമായിരുന്നു വിവേക് ഒബ്രോയ് എന്നും മുരളി ഗോപി പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എന്റെ ഒരു സ്‌ക്രിപ്റ്റ് വര്‍ക്ക് ചെയ്യാന്‍ വേണമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഞാനുമായിട്ട് പെട്ടെന്ന് ക്രിയേറ്റിവ്‌ലി വൈബ് ആവുന്ന വ്യക്തിയാണ് രാജു. ക്രോഫ്റ്റിലുള്ള കമാന്റ് ഇത്രത്തോളമുള്ള മറ്റൊരു ഡയറക്ടറെയും ഞാന്‍ കണ്ടിട്ടില്ല.
ഡയറക്ടറും തിരക്കഥാകൃത്തും തമ്മില്‍ എപ്പോഴും ഒരു പാലം ഉണ്ടായിരിക്കണം. ഞങ്ങള്‍ തമ്മില്‍ അതുണ്ട്. അങ്ങനെയൊരു ക്രിയേറ്റിവ് വെബും സഹോദര സ്‌നേഹവും ഉള്ളതുകൊണ്ടാണ് കംഫേര്‍ട്ടബിളാകുന്നത്. ഞാന്‍ എഴുതി സ്‌ക്രിപ്റ്റായിട്ടാണ് രാജുവിന് അയക്കുക. പിന്നീട് അതില്‍ സംവിധായകന്‍ ചെയ്യാനുള്ള വര്‍ക്കിലായിരിക്കും രാജു.
ലൂസിഫറിനെ അത് ഡിസേര്‍വ് ചെയ്യുന്ന കാഴ്ചയിലേക്ക് കൊണ്ടുപോയത് രാജുവാണ്. ഒരു എഴുത്തുകാരനെ തൃപ്ത്തിപ്പെടുത്തുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മള്‍ എഴുതിവെച്ച കാര്യം ദൃശ്യങ്ങളിലേക്ക് ട്രാണ്‍സ്ഫര്‍ ചെയ്യുകയെന്ന് പറയുന്നത് വളരെ ടഫായിട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ പല എഴുത്തുകാരും നിരാശരാവും. എന്നാല്‍ രാജു എനിക്ക് നേരെ തിരിച്ചുള്ള അനുഭവമാണ് ഉണ്ടാക്കിയത്.
ലൂസിഫറിലെ ബോബിയുടെ കഥാപാത്രം ഞാന്‍ ചെയ്യണമെന്നാണ് ആദ്യം ഡിസ്‌കസ് ചെയ്തത്. പക്ഷെ ആദ്യമെ എന്റെ മനസില്‍ വന്നത് വിവേക് ഒബ്രോയ് ആണ്. കാരണം നമുക്ക് അത്ര പരിചിതമല്ലാത്ത വ്യക്തി വേണം ബോബിയുടെ കഥാപാത്രം ചെയ്യാനെന്ന് എനിക്ക് തോന്നി,” മുരളി ഗോപി പറഞ്ഞു.
content highlight: director murali gopi about prithviraj