മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ ചെയ്തതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പട്ട സീനിനെക്കുറിച്ച് പറയുകയാണ് മുരളി ഗോപി. അപര്‍ണയുടെ കുഞ്ഞിന് മോഹന്‍ലാല്‍ പേരിടുന്ന രംഗമാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീനെന്നാണ് അദ്ദേഹം പറഞ്ഞത്.
അത് ഷൂട്ട് ചെയ്യുമ്പോഴുള്ള മോഹന്‍ലാലിന്റെ അഭിനയം കണ്ടിട്ട് തനിക്ക് അദ്ദേഹത്തോട് വല്ലാത്ത സ്‌നേഹം തോന്നിയെന്നും അപ്പോള്‍ തന്നെ ആ കാര്യം പറഞ്ഞിട്ടുണ്ടെന്നും മുരളി ഗോപി പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”ലൂസിഫറിലെ സ്റ്റീഫന്റെ ക്യാരക്ടര്‍ എന്നു പറയുന്നത് വളരെ വിചിത്രമാണ്. അദ്ദേഹത്തിന്റെ ഇമോഷന്‍സ് എല്ലാം ഒരു അഗ്നിപര്‍വതം പോലെയാണ്. വളരെ റെയറായിട്ട് മാത്രം ഇമോഷന്‍സ് ഫേസിലേക്ക് വരും. അതുകൊണ്ട് അത് ഡിറ്റക്ട് ചെയ്യാന്‍ പറ്റുന്ന ഒരാളായിരിക്കണം ചെയ്യേണ്ടത്. ലാലേട്ടന്‍ അത് നന്നായി ചെയ്തു.
മോഹന്‍ലാല്‍ ചെയ്തതില്‍ എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ട ഒരു സീന്‍ അപര്‍ണയുടെ കുഞ്ഞിന് പേരിടുന്നതാണ്. ആ ഒറ്റ സീനില്‍ മാത്രമാണ് സ്റ്റീഫന്റെ ഉള്ളില്‍ ഉള്ളത് പുറത്ത് വരുന്നുള്ളു.
അനാഥന്‍ അനാഥന്റെ പിതൃത്വം എടുക്കുന്ന ഒരു രംഗമാണത്. അനാഥന് അനാഥനോട് തോന്നുന്ന സ്‌നേഹം നിറഞ്ഞ് കവിയുന്ന സീനാണത്. വളരെ സട്ടിലായിട്ട് ചെയ്യേണ്ട സീനാണ്. ഒരു പൊടി മാറിയാല്‍ അബന്ധമാവും. അതുകൊണ്ട് തന്നെ കറക്ട് മീറ്ററില്‍ വേണം സാധനം പെര്‍ഫോം ചെയ്യാന്‍.
ലാലേട്ടനെ വെച്ച് ഷൂട്ട് ചെയ്യുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. ആ രംഗം എനിക്ക് വല്ലാതെ ഫീലായിരുന്നു. ആ സമയത്ത് അദ്ദേഹത്തോട് എനിക്ക് വല്ലാത്ത സ്‌നേഹം തോന്നിയിട്ടുണ്ട്. ഞാന്‍ ആ കാര്യം ലാലേട്ടനോടും പറഞ്ഞിട്ടുണ്ട്,” മുരളി ഗോപി പറഞ്ഞു.
content highlight: director murali gopi about mohanlal