| Tuesday, 11th April 2023, 8:01 am

ഡേറ്റ് ചോദിച്ച് വീട്ടില്‍ ചെന്നപ്പോള്‍ തരില്ല എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്, എന്നാല്‍ മമ്മൂട്ടിയുടെ പെരുമാറ്റം അങ്ങനെ ആയിരുന്നില്ല: മോഹന്‍ രാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡേറ്റ് ചോദിച്ച് മോഹന്‍ലാലിനേയും മമ്മൂട്ടിയേയും സമീപിച്ചപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ മോഹന്‍ രാജ്. ഡേറ്റ് തരാനാവില്ല എന്നാണ് മോഹന്‍ലാല്‍ പറഞ്ഞതെന്നും എന്നാല്‍ മമ്മൂട്ടിയുടെ പെരുമാറ്റം അങ്ങനെയായിരുന്നില്ല എന്നും മോഹന്‍രാജ് പറഞ്ഞു. പ്രൊഡ്യസറെ കൊണ്ടുവന്നാല്‍ ആലോചിക്കാം എന്ന് പറയാനുള്ള മനസ്ഥിതി മമ്മൂട്ടി കാണിച്ചിരുന്നുവെന്നും എന്നാല്‍ മോഹന്‍ലാല്‍ അത് കാണിച്ചില്ലെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ രാജ് പറഞ്ഞു.

‘ഒരു പടത്തിന്റെ ഡേറ്റ് കിട്ടാനായി ഞാന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ പോയി. മോഹന്‍ലാലിനെ കണ്ടു. ഞാനും എന്റെ സ്‌ക്രിപ്റ്റ് റൈറ്റര്‍ നെടുങ്കാട് രാധാകൃഷ്ണനും കൂടിയാണ് പോയത്. അന്ന് സരിതയെയാണ് നായികയായി വെച്ചിരിക്കുന്നത്. സരിത, മോഹന്‍ലാല്‍, ജഗതി എന്നിവരെയൊക്കെയാണ് പ്ലാന്‍ ചെയ്തത്.

ഞാന്‍ നിങ്ങളുമായി ഒരു പടം പോലും വര്‍ക്ക് ചെയ്തിട്ടില്ല, നിങ്ങളുടെ വര്‍ക്ക് എനിക്ക് അറിയില്ല എന്ന് എന്നോട് പറഞ്ഞു. എനിക്ക് ലാലിനെ വെച്ച് ചെയ്യണമെന്നായിരുന്നു ആഗ്രഹം, ലാലിന് പറ്റില്ലെങ്കില്‍ വേറെ ആരെയെങ്കിലും വെച്ച് ചെയ്യാം എന്ന് ഞാന്‍ പറഞ്ഞു. അന്ന് അവിടെ നിന്നും ഇറങ്ങി പോയി.

പക്ഷേ മമ്മൂക്ക എനിക്ക് ഡേറ്റ് തരാമെന്ന് പറഞ്ഞിരുന്നു. അതിനുമപ്പുറം എന്ന പടത്തിന്റെ ഷൂട്ട് കഴിഞ്ഞിട്ട് ഡബ്ബിങ് ചത്രാഞ്ജലി സ്റ്റുഡിയോയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അന്ന് മമ്മൂട്ടിയെ കാണാന്‍ ഞാന്‍ ചെന്നിരുന്നു. അദ്ദേഹവുമായി സംസാരിച്ചു. കഥയൊക്കെ പിന്നെ കേള്‍ക്കാം, നിങ്ങള്‍ പ്രൊഡ്യൂസറുമായി വരൂ, നമുക്ക് ആലോചിക്കാം എന്ന് പറയാനുള്ള മനസ്ഥിതി മമ്മൂട്ടി എന്നോട് കണിച്ചു. പക്ഷേ മോഹന്‍ലാല്‍ കാണിച്ചിട്ടില്ല,’ മോഹന്‍രാജ് പറഞ്ഞു.

Content Highlight: director mohan raj about mammootty and mohanlal

We use cookies to give you the best possible experience. Learn more