ആന കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി മനേക ഗാന്ധി മലപ്പുറത്തിനെതിരെ നടത്തിയ വിദ്വേഷ പ്രചാരണത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.
ഞങ്ങളുടെ മുതുമുത്തച്ഛന്‍മാരുടെ സമയം മുതല്‍ സ്‌കൂള്‍ വിദ്യാഭ്യാലവും സാക്ഷരതയും ഗൗരവമായി എടുത്തിരുന്നെന്നും ആ സമയം നിങ്ങളുടെ മുതുമുത്തച്ഛന്‍മാര്‍ വെറുപ്പും ചതിയും പരിശീലിക്കുന്ന തിരക്കിലായിരുന്നെന്നുമാണ് മിഥുന്‍ മാനുവല്‍തോമസ് മനേക ഗാന്ധിയുടെപേരെയുത്ത് പറഞ്ഞു കൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്‌കുറിപ്പിന്റെ പൂര്‍ണരൂപം
‘പ്രിയപ്പെട്ട മനേക ഗാന്ധി മാഡം, നിങ്ങള്‍ ഞങ്ങള്‍ മലയാളികള്‍ക്ക് ഏറ്റവും വലിയ കോമാളികളാണ്. അതെന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാവാത്തതാണ് ഏറ്റവും വലിയ വസ്തുത. ഇതെന്തു കൊണ്ടാണെന്ന് ലളിതമായി പറഞ്ഞാല്‍. ഞങ്ങളുടെ മുതുമുത്തശ്ശന്‍മാരുടെ സമയം മുതല്‍ സ്‌കൂള്‍ വിദ്യാഭ്യാസവും, സാക്ഷരതയും വളരെ ഗൗരവമായി എടത്തിരുന്നു. ആ സമയത്ത് നിങ്ങളുടെ മുന്‍തലമുറക്കാര്‍ ആ സമയം ചതിയിലും വിദ്വേഷത്തിലും പരിശീലനം നേടുന്ന തിരക്കിലായിരുന്നു. അതിനാല്‍ മിങ്ങളുടെ വര്‍ഗീയ കാര്‍ഡ് കൊണ്ടുള്ള കളി തുടരുക. ഞങ്ങളെ കൂടുതല്‍ വിനോദിപ്പിക്കുക.. ഈ ബുദ്ധിമുട്ടേറിയ കൊറോണ സമയത്ത് മാനസികമായ ഉന്‍മേഷം ലഭിക്കാന്‍ സഹായിക്കും,’ മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചു.
പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ ഗര്‍ഭിണിയായ ആന സ്ഫോടക വസ്തു നിറച്ച് പൈനാപ്പിള്‍ കഴിച്ച് ചരിഞ്ഞ സംഭവത്തില്‍ ബി.ജെ.പി എം.പി മനേക ഗാന്ധി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. മലപ്പുറം അതിന്റെ തീവ്ര അക്രമപ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് മൃഗങ്ങളെ ആക്രമിക്കുന്നതില്‍ പ്രശസ്തമാണെന്നാണ് മനേക ട്വീറ്റ് ചെയ്തത്.
കേരളത്തിലെ ക്ഷേത്രങ്ങളില്‍ 600 ലേറെ ആനകള്‍ കൊല്ലപ്പെട്ടതായും വനം വകുപ്പിനോട് ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാറുണ്ടെന്നും മനേക കുറിപ്പില്‍ വ്യക്തമാക്കുന്നു.
നേരത്തെ നടന്‍ അജു വര്‍ഗീസും മലപ്പുറത്തിനെതിരെയുള്ള വിദ്വേഷ പ്രചരണത്തില്‍ പ്രതികരിച്ചിരുന്നു. ആന കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 24 ചാനലില്‍ നടന്ന ചര്‍ച്ചയില്‍ സന്ദീപ് വാര്യര്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് അജു വര്‍ഗീസ് രംഗത്തെത്തിയത്. മലപ്പുറം എന്ത് ചെയ്തെന്ന് എനിക്കറിയണമെന്നും അഭിപ്രായം പറഞ്ഞാല്‍ കുടുംബത്തെ ലക്ഷ്യം വെക്കുന്നതിനാല്‍ തനിക്ക് ഭാര്യയും നാല് മക്കളും ഉള്ളതായി ആദ്യമേ അറിയിക്കുന്നെന്നും അജു ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലെ മലപ്പുറം എന്ന ഹാഷ് ടാഗ് ഒഴിവാക്കില്ലെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. ഒപ്പം ഇന്‍കം ടാക്സ് അടക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണമെന്ന ഭീഷണി കൂടി അജു വര്‍ഗീസ് പരാമര്‍ശിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ