| Monday, 31st January 2022, 10:50 pm

എവിടെയോ ആരോ പറഞ്ഞതായി വായിച്ചതാണ്, മോര്‍ഗന്‍ ഫ്രീമന്റെ വോയിസ് ഓവറില്‍ മരിക്കണം എന്ന്: മിഥുന്‍ മാനുവല്‍ തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വടകര സഹകരണ ആശുപത്രിയുടെ ചര്‍മരോഗ പരസ്യത്തില്‍ അമേരിക്കന്‍ ചലച്ചിത്രനടനും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമന്റെ ചിത്രം വെച്ചതില്‍ പ്രതികരണവുമായി സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ചുമ്മാ പോസ്റ്റണം എന്ന് തോന്നി. എവിടെയോ ആരോ പറഞ്ഞതായി വായിച്ചതാണ്, എങ്ങിനെ മരിക്കാനാണ് ആഗ്രഹം എന്നതിന് മറുപടിയായി..
‘ക്ലിന്റ് ഈസ്റ്റ്‌വുഡ് എന്നെ വെടി വെക്കുമ്പോള്‍, പശ്ചാത്തലത്തില്‍ മോര്‍ഗന്‍ ഫ്രീമാന്റെ വോയിസ് ഓവറില്‍ മരിക്കണം എന്ന്.
Just posting, because we should be responsible for every single letter we type..-??,’ മിഥുന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വടകര സഹകരണ ആശുപത്രിയുടെ മുന്നില്‍ വച്ച കട്ടൗട്ട് ബോര്‍ഡിലാണ് ചര്‍മ രോഗ പരസ്യത്തില്‍ മോര്‍ഗന്‍ ഫ്രീമന്‍ പ്രത്യക്ഷപ്പെട്ടത്.

ഇതിനെതിരെ സൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. വിവാദമായതോടെ ബോര്‍ഡ് നീക്കം ചെയ്യുകയായിരുന്നു. മോര്‍ഗന്‍ ഫ്രീമന്‍ ആരെന്നുപോലും അറിയാന്‍ ശ്രമിക്കാതെ അദ്ദേഹത്തിന്റെ ഫോട്ടോ സെലക്ട് ചെയ്തത് മലയാളിയുടെ വംശീയ ബോധത്തിന്റെ ഭാഗമായാണെന്നാണ് വിമര്‍ശനം.

മോര്‍ഗന്‍ ഫ്രീമന്‍ ലോക സിനിമാ മേഖലയ്ക്ക് ചെയ്ത സംഭാവനകള്‍ ഓര്‍മപ്പെടുത്തിയാണ് എഴുത്തുകാരി ശ്രീ പാര്‍വതി ഇതിനെതിരെ വിമര്‍ശനമുയര്‍ത്തിയത്. എന്നാല്‍, സംഭവം വിവാദമായപ്പോള്‍ ആശുപത്രി തന്നെ ചിത്രം എടുത്തുമാറ്റിയിട്ടുണ്ട്.

‘മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രം വച്ച ഫ്ളെക്സ് ആശുപത്രി അധികൃതര്‍ എടുത്തു മാറ്റി എന്നറിയുന്നു. സന്തോഷം. സത്യമാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ക്കാണ് ആ ചിത്രം വച്ച് ചര്‍മരോഗത്തിന് പ്രതിവിധി എന്നൊക്കെ കാണുമ്പോള്‍ വിഷമവും മാനസിക പ്രയാസവും തോന്നുന്നത്. അല്ലാത്തവര്‍ക്ക് അത് ഹെയര്‍ സലൂണില്‍ ഡീ കാപ്രിയോയുടെ പടം വയ്ക്കുന്നത് പോലെയേ ഉള്ളൂ.

അല്ലെങ്കില്‍ പരസ്യത്തിന് ഏതെങ്കിലും സെലിബ്രിറ്റീസിന്റെ ചിത്രം ഗൂഗിളില്‍ നിന്ന് ഓസിനു എടുത്തു വയ്ക്കും പോലെയേ ഉള്ളൂ. ഡീ കാപ്രിയോയുടെ പടം ഹെയര്‍ സലൂണിലും മോര്‍ഗന്റെ ചിത്രം പാലുണ്ണി പോലെയുള്ള മുഖത്തെ പ്രശ്നങ്ങള്‍ മാറാനും വച്ചിട്ടുണ്ട്നെകില്‍ അതിന്റെ വ്യത്യാസം തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്,’ എഴുത്തുകാരി ശ്രീ പാര്‍വതി മറ്റൊരു പോസ്റ്റില്‍ എഴുതി.

അല്ലെങ്കില്‍ പരസ്യത്തിന് ഏതെങ്കിലും സെലിബ്രിട്ടീസിന്റെ ചിത്രം ഗൂഗിളില്‍ നിന്ന് ഓസിനു എടുത്തു വയ്ക്കും പോലെയേ ഉള്ളൂ. ഡീ കാപ്രിയോയുടെ പടം ഹെയര്‍ സലൂണിലും മോര്‍ഗന്റെ ചിത്രം പാലുണ്ണി പോലെയുള്ള മുഖത്തെ പ്രശ്നങ്ങള്‍ മാറാനും വെച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വ്യത്യാസം തിരിച്ചറിയപ്പെടാതെ പോകുന്നുണ്ട്,’ എഴുത്തുകാരി ശ്രീ പാര്‍വതി മറ്റൊരു പോസ്റ്റില്‍ എഴുതി.


Content Highlights: Director Midhun Manual Thomas about  Morgan Freeman

We use cookies to give you the best possible experience. Learn more