ഇന്ദ്രന്‍സ് പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഗില ഐലന്റ്. ചിത്രം സംവിധാനം ചെയ്തത് നവാഗതനായ മനു കൃഷ്ണയാണ്. തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് പറയുകയാണ് മനു.
മാസ് ആക്ഷന്‍ ചിത്രമാണെന്നും സുരേഷ് ഗോപിയേയും മമ്മൂട്ടിയേയും വെച്ച് ചെയ്യാനാണ് തനിക്ക് ആഗ്രഹമെന്നും മനു പറഞ്ഞു. 1000 അരോസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എന്റെ കയ്യില്‍ അങ്ങനെയൊരു ഡ്രീം സ്‌ക്രിപ്റ്റുണ്ട്. ഫസ്റ്റ് സ്‌ക്രിപ്‌റ്റെന്ന് പറയുന്നത് ഏറ്റവും സിമ്പിളായ നമുക്ക് ചെയ്യാന്‍ പറ്റുന്ന സിനിമയായിരിക്കും. രണ്ടാമത്തെ സിനിമയാണ് ശരിക്കും നമ്മുടെ സിഗ്നേച്ചര്‍ എന്നു പറയുന്നത്.
അത്തരത്തില്‍ ഒരു സ്‌ക്രിപ്റ്റ് റെഡിയാണ്. അതൊരു മാസ് സബ്ജക്ടാണ്. സിനിമയൊരു കലയാണ്. ഇവിടെയൊരു റിസര്‍വേഷനൊന്നുമില്ല. നമ്മള്‍ നന്നായി ചെയ്താല്‍ ഓഡിയന്‍സ് അത് സ്വീകരിക്കും. കുട്ടിക്കാലം തൊട്ട് നമ്മള്‍ കണ്ടു വളരുന്നത് മൂന്ന് പേരെയാണ്.
അതിലെ രണ്ട് പേരെ വെച്ച് ഈ സിനിമ ചെയ്യാന്‍ കഴിയണമെന്നാണ് എന്റെ ആഗ്രഹം. മമ്മൂക്കയുടെയും സുരേഷ് ഗോപിയുടെയും പേരാണ് ഇപ്പോള്‍ ആ ത്രഡില്‍ ഞാന്‍ എഴുതിവെച്ചിരിക്കുന്നത്. എനിക്ക് മൂന്ന് നടന്മാരെയും ഒരു പോലെ ഇഷ്ടമാണ്.
അടുത്ത കഥ സുരേഷ് ഗോപി സാറിനോട് പറയണമെന്നാണ് എന്റെ ആഗ്രഹം. അദ്ദേഹം ഈ കഥകേട്ടാല്‍ തീര്‍ച്ചയായും ഇഷ്ടപ്പെടുമെന്നത് എനിക്ക് ഉറപ്പാണ്,” മനു കൃഷ്ണ പറഞ്ഞു.
അതേസമയം ഗില ഐലന്റില്‍ കൈലാഷ്, അനഘ, ശ്രിയ ശ്രീ, സിറില്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നവംബര്‍ 25നായിരുന്നു ചിത്രം റിലീസ് ചെയ്തത്.
content highlight: director manu krishna said that A script prepared for Mammootty and Suresh Gopi is a mass entertainer