Malayala cinema
പാര്‍വ്വതിയെ നായികയാക്കിയപ്പോള്‍ ഭീഷണിയെന്ന് സംവിധായകന്‍; അങ്ങനെ തീരുകയാണെങ്കില്‍ തീരട്ടെയെന്ന് മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 25, 02:25 am
Monday, 25th November 2019, 7:55 am

പനാജി: ഉയരെ എന്ന തന്റെ സിനിമയില്‍ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കിയപ്പോള്‍ തനിക്ക് ഒരുപാട് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്ന് സംവിധായകന്‍ മനു അശോകന്‍.’നീ തീര്‍ന്നെടാ’ എന്നായിരുന്നു ഒരു സന്ദേശമെന്നും സംവിധായകന്‍ പറഞ്ഞു.

അങ്ങനെ തീരുകയാണെങ്കില്‍ തീരട്ടെ എന്നായിരുന്നു ആ സന്ദേശത്തിനുള്ള തന്റെ മറുപടി. പാര്‍വ്വതിയല്ലാതെ മറ്റാരെയെങ്കിലും ആ വേഷത്തിലേക്കു സങ്കല്‍പ്പിക്കാന്‍ കഴിയില്ലായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉയരെയുടെ പ്രദര്‍ശത്തിന് ശേഷം മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനു അശോകന്‍.

മനു അശോകന്റെ ആദ്യ സംവിധാന സംരഭമാണ് പാര്‍വതി നായികയായ ‘ഉയരെ’. ടോവിനോ തോമസ്, ആസിഫ് അലി, സിദ്ദിഖ് തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ