കൊച്ചി: സൂര്യ നായകനായ സുരരൈ പൊട്ര് റിലീസായതിന് പിന്നാലെ എയര്‍ ഡെക്കാനും ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥുമെല്ലാം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. യഥാര്‍ത്ഥ ജീവിതവും സിനിമയും തമ്മില്‍ എത്രത്തോളം ബന്ധമുണ്ട് എന്ന തരത്തിലും ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.
ഇതിനിടെയാണ് മറ്റൊരു കൗതുകവും ആളുകള്‍ ശ്രദ്ധിച്ചത്. എയര്‍ ഡെക്കാനിന്റെ പരസ്യത്തില്‍ മലയാളത്തിന്റെ സ്വന്തം മുരളിയായിരുന്നു അഭിനയിച്ചത്. ഏറെ പ്രശംസയും അംഗീകരങ്ങളും ലഭിച്ച ഈ പരസ്യം സംവിധാനം ചെയ്തത് മനോജ് പിള്ളയായിരുന്നു.
ദല്‍ഹിയില്‍ ജോലി ചെയ്യുന്ന മകന്‍ ഗ്രാമത്തിലെ ആശാരിയായ അച്ഛനു വിമാനത്തില്‍ കയറാനുള്ള ടിക്കറ്റ് അയച്ചു കൊടുക്കുന്നതും അദ്ദേഹം ആദ്യമായി വിമാനത്തില്‍ സഞ്ചരിക്കാന്‍ പോകുന്നതുമായിരുന്നു പരസ്യം.
എന്നാല്‍ പരസ്യത്തിനായി ആദ്യം മുരളിയെ സമീപിച്ചപ്പോള്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നെന്നും എന്നാല്‍ താന്‍ മുരളി തന്നെ പരസ്യത്തില്‍ അഭിനയിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നെന്നും പറയുകയാണ് മനോജ് പിള്ള.
മാതൃഭുമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മനോജ് ഈക്കാര്യം പറഞ്ഞത്. ലിയോ ബേണറ്റ് പരസ്യ ഏജന്‍സിയുടെ നാഷ്ണല്‍ ക്രിയേറ്റീവ് ഡയറക്ടറായ തോമസ് സേവ്യറാണ് എനിക്ക് ഈ സ്‌ക്രിപ്റ്റ് തന്നത്. . ജീവിതത്തിനെക്കുറിച്ച് ഒരു ഉള്‍ക്കാഴ്ചയുള്ള, ധാരാളം ജീവിതാനുഭവങ്ങളുള്ള ഒരാളായിരിക്കണം നായകനാകേണ്ടതെന്ന് എനിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നെന്ന് മനോജ് പറയുന്നു.
തന്റെ ഓഫീസിലെ സജിത്.വിയുടെ മനസ്സില്‍ മുരളിയുടെ പേര് ഉദിക്കുന്നത്. അദ്ദേഹമായാല്‍ കൊള്ളാമെന്ന് തങ്ങക്കും തോന്നി. തോന്നി. പക്ഷേ അദ്ദേഹത്തിന് ആ സമയത്ത് ദേശീയ പുരസ്‌കാരം ലഭിച്ചിരിക്കുന്ന സമയമാണ്. അതുകൊണ്ടു തന്നെ പരസ്യചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലായിരുന്നു. മുരളി തന്നെ മതിയെന്ന് മനസ്സില്‍ ഉറപ്പിച്ചു. ഷൂട്ടിങ് നീണ്ടു പോയാലും സാരമില്ല, മുരളി തന്നെ മതിയെന്ന് താന്‍ പറഞ്ഞെന്നും മനോജ് പറഞ്ഞു.
ലങ്കാലക്ഷ്മി നാടകം ചെയ്യാന്‍ അദ്ദേഹം ദുബായിലുണ്ടായിരുന്ന സമയത്താണ് ഞാന്‍ അദ്ദേഹത്തെ ഫോണില്‍ വിളിക്കുന്നത്. ാര്യം പറഞ്ഞപ്പോള്‍, ‘എനിക്ക് താല്‍പര്യമില്ലെ’ന്ന് പറഞ്ഞ് അദ്ദേഹം ഫോണ്‍ കട്ട് ചെയ്‌തെന്നും എന്നാല്‍ പിന്നീട് അദ്ദേഹം നാട്ടില്‍ എത്തിയപ്പോള്‍ നേരിട്ട് മുരളിയുടെ വീടായ കാര്‍ത്തികയിലേക്ക് ചെന്നു. വീണ്ടും അതേ കാര്യം അവതരിപ്പിച്ചപ്പോള്‍ മുരളി പറഞ്ഞു, ‘ഞാന്‍ അന്നേ പറഞ്ഞില്ലേ, എനിക്ക് താല്‍പര്യമില്ലെന്ന് ആയിരുന്നു മറുപടിയെന്നും മനോജ് പറയുന്നു.
തുടര്‍ന്ന് ‘സര്‍ എന്റെ കഥയൊന്നു കേള്‍ക്കൂ, എന്നിട്ട് ഞാന്‍ പോയ്‌ക്കോളം’ എന്ന് പറഞ്ഞതിനെ തുടര്‍ന്ന് മുരളി കഥ കേള്‍ക്കുകയും പറഞ്ഞു പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ മുരളി പറഞ്ഞു, ‘ഇത് ഞാന്‍ ചെയ്‌തോളാം എന്നു പറയുകയായിരുന്നെന്നും മനോജ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക