അപ്പന്‍ എന്ന ചിത്രത്തിനു ശേഷം മജു തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പെരുമാനി. വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ ഒരു കൂട്ടം മനുഷ്യരുടെയും കഥയാണ് ചിത്രം പറയുന്നത്. സണ്ണി വെയ്ന്‍, വിനയ് ഫോര്‍ട്ട്, ലുക്മാന്‍ അവറാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയ ചിത്രം മെയ് 10ന് തിയേറ്ററുകളില്‍ എത്തുകയാണ്.
പെരുമാനി എന്ന ഗ്രാമത്തിന്റെ കഥ പറയുമ്പോള്‍ ഒരുപാട് സ്പേസ് വേണമെന്നും ഇന്റര്‍വെലിനോട് അടുക്കുന്ന സമയത്ത് മാത്രമാണ് ക്യാരക്ടറുകളെ പരിചയപ്പെടുത്തി തുടങ്ങുന്നതെന്നും മജു പറയുന്നു. പെരുമാനി സിനിമയുടെ വിശേഷങ്ങളും സിനിമയില്‍ നേരിടേണ്ടി വന്ന ചില വെല്ലുവിളികളെ കുറിച്ചുമൊക്കെയാണ് ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മജു സംസാരിച്ചത്.
‘ ഈ സിനിമയില്‍ ഡയലോഗ് പറയുന്ന എഴുപതോളം കഥാപാത്രങ്ങളുണ്ട്, ഈ കഥാപാത്രങ്ങളെല്ലാം ആരാണെന്ന് പ്രേക്ഷകരെ പരിചയപ്പെടുത്തണം, ഇവരുടെ വീക്ക്നെസ്, പ്രശനങ്ങള്‍ ഇതൊക്കെ എന്താണന്ന് കാണിക്കണം. അതുപോലെ ഇവരുടെ പര്‍പ്പസ്, ഗ്രോത്ത്, ചെയിഞ്ച് ഇതെല്ലാം ഇതിനൊപ്പം കാണിക്കണം. ഇതൊക്കെകൂടെ എവിടെയെങ്കിലും കൂട്ടിക്കെട്ടണം. അതുകൊണ്ട് തന്നെ ഈ എഴുപത് കഥാപാത്രങ്ങളെയും ഫോളോ ചെയ്യുമ്പോള്‍ ഉള്ള സങ്കീര്‍ണതകള്‍ തീര്‍ച്ചയായും ഉണ്ടായിരുന്നു,’ മജു പറഞ്ഞു.
പെരുമാനി ചിത്രം ഒരു സിരീസ് ആക്കേണ്ടതാണന്ന് തോന്നിയിരുന്നെന്നും, സിരീസ് ആയിരുന്നെങ്കില്‍ പ്രശ്നങ്ങളിലായിരുന്നെന്നും ഒരുപാട് ഭാഗങ്ങള്‍ പരിമിതികള്‍ കാരണം ചുരുക്കേണ്ടി വന്നെന്നും മജു പറഞ്ഞു.
‘ശരിക്കും ഇതൊരു സിരീസായിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാവില്ലായിരുന്നു. അപ്പോള്‍ നമുക്ക് ഡീറ്റെയിലിങ്ങിന് സമയമുണ്ട്. പക്ഷേ ആലോചിച്ചപ്പോല്‍ സിരീസാക്കേണ്ടതാണന്ന് എനിക്ക് തോന്നി.
ഒരുപാട് കഥകളും ഉപകഥകളും കട്ട് ചെയ്ത് നീക്കി ക്രിസ്പ് ചെയ്തിട്ടാണ് ഇതിലേക്ക് കൊണ്ടുവന്നത്. പല രംഗങ്ങളും കട്ട് ചെയ്ത് കളയേണ്ടി വന്നത് എന്നെ സംബന്ധിച്ച് സങ്കടകരമായ കാര്യമായിരുന്നു.
കാരണം അതിലൊക്കെ നമുക്ക് ഇഷ്ടപ്പെട്ട ഒരുപാട് കഥാപാത്രങ്ങളുണ്ടായിരുന്നു, നിഷ്‌കളങ്കനായ ഒരു കള്ളനൊക്കെയുണ്ടായിരുന്നു അതൊക്കെ പോയപ്പോള്‍ വളരെ വിഷമം തോന്നി’, മജു പറഞ്ഞു.
Content Highlight: Director Maju About Perumani movie and struggles