| Thursday, 12th March 2020, 8:51 pm

'ഒന്നാം ക്‌ളാസിലെ കുട്ടികള്‍ കല്ല് പെന്‍സിലിന് വേണ്ടി വഴക്കിടാറുണ്ട്', പ്രതിപക്ഷ നേതാവ് എങ്ങനെയാവരുത് എന്നാണ് ചെന്നിത്തല കാണിച്ചുതരുന്നതെന്ന് എം.എ നിഷാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി കെ.കെ ഷൈലജക്കെതിരെ വിമര്‍ശനങ്ങളുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ സംവിധായകന്‍ എം.എ നിഷാദ്. സര്‍ക്കാരും ആരോഗ്യമന്ത്രിയും ജനങ്ങളും ലോകത്തിന് മാതൃകയാകുമ്പോള്‍ പറയുന്ന ഇത്തരം പരാമര്‍ശങ്ങളെ ജനം പുച്ഛിച്ച് തള്ളുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് എങ്ങനെ ആയിക്കൂടാ എന്ന് ചെന്നിത്തല കാണിച്ചുതരികയാണെന്നും എം.എ നിഷാദ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശ്രീ രമേശന്‍ ,
ഒരിക്കല്‍ ദീര്‍ഘകാലം കേരളത്തിന്റ്‌റെ പ്രതിപക്ഷ നേതാവായിട്ടിരിക്കാന്‍ അങ്ങേക്ക് ആശംസ അറിയിച്ചിരുന്നു ഈയുളളവന്‍..
ആ അഭിപ്രായം ഞാന്‍ തിരുത്തുന്നു…
അങ്ങ് അതുക്കും മേലെയാണ്…
ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ,ആയിക്കൂടാ എന്ന് താങ്കള്‍ വീണ്ടും വീണ്ടും തെളിയിക്കുന്നു… രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക്,ഒരു റെഫറന്‍സാണ് അങ്ങ്..പ്രത്യേകിച്ച് അങ്ങയുടെ പത്രസമ്മേളനങ്ങളും,പ്രസ്താവനകളും..
അങ്ങ് കോണ്‍ഗ്രസ്സിന്റ്‌റെ വാറൂം പോരാളിയാകണമെന്നാണ് എന്റ്‌റെ ഒരു ഇത്..

ലോകം മുഴുവനും,ഒരു മഹാമേരിയേ പറ്റി ആകുലപ്പെട്ട് കഴിയുമ്പോള്‍,ഒരുതരം ചീപ്പ് രാഷ്ട്രീയം കളിക്കുന്ന അങ്ങേക്കിരിക്കട്ടെ ഒരു കുതിരപവന്‍…
കേരള സര്‍ക്കാറും,നമ്മുടെ ആരോഗ്യമന്ത്രിയും,ഈ നാട്ടിലെ,ജനങ്ങളും ലോകത്തിന് മാതൃകയാകുമ്പോള്‍,ഒരുമാതിരി,കുത്തിതിരുപ്പുകളുമായി അങ്ങെത്തുമ്പോള്‍,ജനം നിങ്ങളെ പുച്ഛിച്ച് തള്ളുന്ന കാഴ്ച്ചയാണ്, ഇന്നിന്റ്‌റെ പ്രത്യേകത..
ഒന്നാം ക്‌ളാസ്സിലെ കുട്ടികള്‍ കല്ല് പെന്‍സിലിന് വേണ്ടി വഴക്കിടാറുണ്ട്…ആ കുട്ടികളേക്കാലും പക്വതകുറവാണ് അങ്ങയുടെ പ്രവര്‍ത്തിയില്‍ കാണുന്നത്..

കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍…
അടുത്ത തവണയും കൂടി പ്രതിപക്ഷ നേതാവാന്‍ ഇതൊന്നും പോരാ..
കുഞ്ഞാലികുട്ടി ആ സ്ഥാനത്തിലേക്കുളള മത്സരത്തിലാണ്…
അങ്ങ് വിമര്‍ശിക്കണം സര്‍ക്കാറിനെ…
ഇത് പോലെ തന്നെ…
എല്ലാ വിധ ആശംസകളും നേരുന്നു…

We use cookies to give you the best possible experience. Learn more