ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശനത്തിനെത്തിയ തന്റെ പുതിയ ചിത്രമായ നന്‍പകല്‍നേരത്ത് മയക്കം എന്ന സിനിമയെകുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ മറ്റ് സിനിമകളില്‍ നിന്നും വ്യത്യസ്തമായ ഒരു സിനിമയാണിതെന്നും, ഇത്രയും നാള്‍ ഓടുകയായിരുന്നല്ലോ ഇനികുറച്ച് ഉറങ്ങാമെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ പ്രദര്‍ശനത്തിനുശേഷം കാണികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എല്‍.ജെ.പി.
‘ഇത്രയും നാള്‍ ഓടുകയായിരുന്നില്ലേ ഇനികുറച്ച് ഇരിക്കാം, ഉറങ്ങാം എന്നും കരുതി. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ സൗണ്ട് ഞങ്ങള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍, ഞാന്‍ ചെറിയൊരു ഐഡിയ മാത്രമെ കൊടുത്തിരുന്നുള്ളു. സൗണ്ട് ഡിസൈനിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കോണ്‍ട്രിബ്യൂഷന്‍ വളരെ വലുതാണ്.
അത് എങ്ങനെയാണ് ലേഔട്ട് ചെയ്യേണ്ടതെന്ന് നമ്മുടെ സിനിമയുടെ എഡിറ്റര്‍ ദീപുവിന് നന്നായി അറിയാമായിരുന്നു. അങ്ങനെ സൗണ്ട് ടീമാണ് ഈ സിനിമക്ക് യഥാര്‍ത്ഥത്തില്‍ ഒരു ഷെയിപ്പ് കൊടുത്തത്. എടുത്ത് പറയേണ്ടത് ദീപുവിന്റെ കാര്യം തന്നെയാണ്. സൗണ്ടില്‍ വലിയ പരീക്ഷണങ്ങള്‍ നടത്തിയ സിനിമകൂടിയാണിത്.
ഈ.മ.യൗ, ജെല്ലിക്കെട്ട്, ചുരുളി എന്നീ സിനിമകളെ ചേര്‍ത്തുവെച്ച് പറയാനാണ് എനിക്ക് ആഗ്രഹം. അതിലൊക്കെ പറയുന്നത് പുറത്ത് കാണുന്ന മനുഷ്യന്റെ, ഉള്ളിലെ യഥാര്‍ത്ഥ മനുഷ്യന്റെ കഥയാണ്. അവിടെ നിന്നും ഉറക്കമുണരലാണ് നന്‍പകല്‍ നേരത്ത് മയക്കം എന്നാണ് എനിക്ക് തോന്നുന്നത്. ഇതൊന്നും ഒരിക്കലും പ്ലാന്‍ ചെയ്ത് ചെയ്യുന്ന കാര്യങ്ങളല്ല.
കഥാപാത്രത്തിന്റെ യാത്രക്കുവേണ്ടി ചെയ്യുന്നു എന്നേയുള്ളു. തിരക്കഥയില്‍ നിന്നും കിട്ടുന്ന കരുത്താണ് വിഷ്വലിന് കൂടുതല്‍ ഇംപാക്ട് നല്‍കാന്‍ സഹായിക്കുന്നത്. അപ്പോള്‍ ഹരീഷിനെ പോലെയൊരു എഴുത്തുകാരന്‍ പിന്നില്‍ നില്‍ക്കുന്നതിന്റെ കരുത്ത് പ്രതിഫലിക്കും. ഡെയ്ന്‍ ഈശ്വറിന്റെ ഛായാഗ്രഹണത്തെ കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല. അത്രയും മനോഹരമായി അദ്ദേഹം അത് കൈകാര്യം ചെയ്തിട്ടുണ്ട്.
തികച്ചും കാന്‍ഡിടായിട്ടുള്ള മനുഷ്യ മുഖങ്ങള്‍ പകര്‍ത്തുന്നതില്‍ പ്രത്യേക കഴിമുണ്ട് അദ്ദേഹത്തിന്. ഈ സിനിമ തിയേറ്റര്‍ റിലീസായി വരുമോയെന്ന് മമ്മൂക്കയോട് തന്നെ ചോദിക്കേണ്ടി വരും,’ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.
റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ പുറത്തിരങ്ങാനിരിക്കുന്ന രണ്ടാമത്തെ സിനിമാണ് നന്‍പകല്‍ നേരത്ത് മയക്കം. കാണികളില്‍ നിന്നും മികച്ച അഭിപ്രായമാണ് സിനിമക്ക് ലഭിച്ചത്.
content highlight: director lijo jose pellisseri talks about his new movie nanpagal nerath mayakkam