ചെന്നെെ: സംവിധായകനും തിരക്കഥകൃത്തുമായ ലെനിന്‍ രാജേന്ദ്രന്‍ (67) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ് ലെനിന്‍ രാജേന്ദ്രന്റെ ജനനം. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജില്‍ പഠനം. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു.
1985 ല്‍ ഇറങ്ങിയ “മീനമാസത്തിലെ സൂര്യന്‍” എന്ന ചിത്രം ഫ്യൂഡല്‍ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്. മഴയെ സര്‍ഗാത്മകമായി തന്റെ ചിത്രങ്ങളില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സംവിധായകനാണ് രാജേന്ദ്രന്‍.
ചിത്രങ്ങള്‍
വേനല്‍ (1981)
ചില്ല് (1982)
പ്രേം നസീറിനെ കാണ്മാനില്ല (1983)
മീനമാസത്തിലെ സൂര്യന്‍ (1985)
മഴക്കാല മേഘം (1985)
സ്വാതി തിരുന്നാള്‍ (1987)
പുരാവൃത്തം (1988)
വചനം (1989)
ദൈവത്തിന്റെ വികൃതികള്‍ (1992)
കുലം
മഴ(2000)
അന്യര്‍(2003)
രാത്രിമഴ (2007)
മകരമഞ്ഞ് (2010)
1992 ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിന് അദ്ദേഹത്തിന്റെ ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രം അര്‍ഹമായി. (മികച്ച ചിത്രം, സംവിധായകന്‍,നിര്‍മ്മാതാവ്). 1996 ലെ മികച്ച ജനപ്രിയ, കലാമുല്യമുള്ള ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കുലം എന്ന സിനിമയ്ക്ക് ലഭിച്ചു.