സിദ്ദീഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയ മോഹന്‍ ലാലിന്റെ അഭിനയം കൊള്ളില്ലെന്നാണ് ആദ്യം കരുതിയതെന്ന് ചിത്രത്തിന്റെ സംവിധായകരിലൊരാളായ ലാല്‍. അമൃത ടിവിയിലെ ലാല്‍സലാം എന്ന പരിപാടിയിലായിരുന്നു ലാല്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.
ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ തന്നെ ഇദ്ദേഹം പോര എന്ന് മനസിലായെന്നും ക്യാമറയ്ക്ക് മുന്നില്‍ വന്ന് നിന്ന് എന്തൊക്കെയോ പറയുകയായിരുന്നുവെന്നും ലാല്‍ പറഞ്ഞു. എന്നാല്‍ നേരത്തെ എടുത്ത് വെച്ച ഷോട്ട്‌സ് കണ്ടപ്പോഴാണ് ലാലിന്റെ അഭിനയത്തെക്കുറിച്ച് മനസിലായതെന്നും ലാല്‍ പറഞ്ഞു.
‘വിയറ്റ്‌നാം കോളനി എന്ന സിനിമ സംവിധാനം ചെയ്യുമ്പോള്‍ ആദ്യത്തെ ദിവസങ്ങളില്‍ തന്നെ മനസിലായി ഇദ്ദേഹം പോര എന്ന്. കാരണം ഷോട്ട്‌സ് എടുക്കുമ്പോള്‍ അഭിനയിക്കുന്നു എന്ന് തോന്നണ്ടേ? ഒന്നും ചെയ്യുന്നില്ല, വെറുതെ വന്നിട്ട് ഡയലോഗ് പറഞ്ഞു പോകുന്ന അവസ്ഥ. എന്നിട്ട് ഞാനും സിദ്ദീഖുമായി ഇത് ചര്‍ച്ച ചെയ്തു. സിദ്ദീഖേ ഒന്നും വരുന്നില്ലല്ലോ. വെറുതേ പറഞ്ഞിട്ട് പോകുന്നു. അപ്പോള്‍ സിദ്ദീഖും പറഞ്ഞു, അതെ അഭിനയമില്ല.
പക്ഷെ ആദ്യം അഭിനയിച്ച കുറേ ഭാഗങ്ങളൊക്കെ വീണ്ടും കണ്ടപ്പോഴാണ് മനസിലായത്, സിനിമയില്‍ അഭിനയിക്കേണ്ടത് അഭിനയിച്ചിട്ടല്ല, അഭിനയിക്കാതെയാണ് അഭിനയിക്കേണ്ടത് എന്ന്.