|

തല്ലുമാലക്ക് കണ്ടന്റില്ല, കഥയില്ല, പിന്നെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്, എന്തെക്കെയോ പറയുമായിരുന്നു, നമ്മള്‍ അതൊന്നും മൈന്‍ഡ് ചെയ്യുന്നില്ല: ഖാലിദ് റഹ്‌മാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തല്ലുമാലക്ക് വന്ന വിമര്‍ശങ്ങളെ പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍. തല്ലുമാല കോളേജ് കുട്ടികളെ ലക്ഷ്യം വെച്ചെടുത്ത സിനിമയാണെന്നും ബാക്കിയുള്ളവര്‍ക്ക് വര്‍ക്കാവില്ല എന്ന് അറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന്‍ എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

‘തല്ലുമാല ചെയ്യുമ്പോള്‍ ആകെയുണ്ടായിരുന്ന ലക്ഷ്യം എന്ന് പറഞ്ഞാല്‍ കോളേജില്‍ നിന്നും ക്ലാസ് കട്ട് ചെയ്ത് പോകുന്ന പിള്ളേരെ ഹാപ്പി ആക്കുക എന്നുള്ളതായിരുന്നു. ബാക്കിയാര്‍ക്കും ഇത് വര്‍ക്കാവില്ലെന്ന് അറിയാമായിരുന്നു. മലയാളിക്ക് ആവശ്യമായിട്ടുള്ള കണ്ടന്റില്ല, കഥയില്ല, പിന്നെ പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്ന് പറഞ്ഞ് എന്തെക്കെയോ പറയുമായിരുന്നു. മെന്‍ ഇന്‍ മസ്‌കുലാരിറ്റി എന്നൊരു പരിപാടിയുണ്ടായിരുന്നു. ആക്ഷനെ ഗ്ലോറിഫൈ ചെയ്യുന്നു എന്നൊക്കെ പറയുന്നുണ്ടായിരുന്നു. നമ്മള്‍ അതൊന്നും മൈന്‍ഡ് ചെയ്യുന്നില്ല.

തല്ലുമാലയില്‍ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്ത് ഷൂട്ട് ചെയ്തത് ഫൈറ്റുകള്‍ തന്നെയാണ്. സീനുകളെ പറ്റി കാര്യമായി ചിന്തിച്ചിട്ടില്ല. തല്ലുമാല പോലെയൊരു സിനിമ എല്ലാവരേയും വിശ്വസിച്ച് ചെയ്യുന്നതാണ്. അങ്ങനെയാണെങ്കിലും എപ്പോള്‍ വേണമെങ്കിലും കയ്യില്‍ നിന്നും പോകാം. പാട്ടൊക്കെ ലിപ്‌സിങ്ക് ചെയ്‌തെടുക്കാമെന്ന് വാചാരിച്ചിരുന്നു. പക്ഷെ ചെയ്തപ്പോള്‍ ചിരിച്ചു ചിരിച്ചൊരു അവസ്ഥയായി,’ ഖാലിദ് റഹ്‌മാന്‍ പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റ് 24നാണ് തല്ലുമാല റിലീസ് ചെയ്തത്. മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്ന് കഥയൊരുക്കിയ ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് നിര്‍മിച്ചത്. കല്യാണി പ്രിയദര്‍ശന്‍, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ഗോകുലന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Director Khalid Rahman is talking about the criticism of Thallumala