| Friday, 5th February 2021, 12:29 pm

മരട് സിനിമയാകാതിരിക്കാന്‍ പല കളികളും കളിച്ചവരുണ്ട്; ട്രെയിലര്‍ ഷെയര്‍ ചെയ്ത പ്രമുഖ നടനെതിരെ കേസ് വരെ കൊടുത്തു;കണ്ണന്‍ താമരക്കുളം പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മരട് 357 എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 17നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. ചിത്രം ഒ.ടി.ടി റിലീസ് തീരുമാനിച്ചിരുന്നെങ്കിലും ഇതൊരു തിയേറ്ററിക്കല്‍ സിനിമ തന്നെയായതുകൊണ്ടാണ് തീയ്യേറ്റര്‍ തുറക്കുന്നതുവരെ കാത്തിരിക്കാന്‍ തങ്ങള്‍ തയ്യാറായതെന്ന് പറയുകയാണ് സംവിധായകന്‍ കണ്ണന്‍താമരക്കുളം.

ഈ സിനിമ നടക്കരുതെന്ന് ആഗ്രഹിച്ചവര്‍ ഏറെയാണെന്നും ഷൂട്ടിങ്ങിനായി ഫ്‌ളാറ്റിന്റെ അനുമതി കിട്ടാന്‍ വരെ ബുദ്ധിമുട്ടായിരുന്നെന്നും കണ്ണന്‍ താമരക്കുളം നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ ഇത് സിനിമയാകാതിരിക്കാന്‍ ഇതിന്റെ പിന്നില്‍ കളിച്ചവര്‍ ഒരുപാട് പേരുണ്ട്. ഈ സിനിമ ചെയ്യരുതെന്ന് പറഞ്ഞ് പല ഓഫറുകളും എനിക്ക് വന്നിരുന്നു. ഈ സിനിമയുടെ ട്രെയിലര്‍ റീലീസ് ചെയ്ത മലയാളത്തിലെ ഒരു പ്രമുഖ നടനെതിരെ ഒരാള്‍ കേസ് കൊടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്. നിയമങ്ങളെ മറികടന്ന് ഫ്‌ളാറ്റ് പണിയാന്‍ കൈക്കൂലി വാങ്ങി അനുമതി കൊടുത്ത ചില കക്ഷികള്‍ ഇതിന്റെ പിന്നിലുണ്ട്. അതേക്കുറിച്ചെല്ലാം വ്യക്തമായി ഈ സിനിമയില്‍ പ്രതിപാദിക്കുന്നുണ്ട്.

ഫ്‌ളാറ്റ് പൊളിച്ചത് ശരിയാണെന്നോ അല്ലെങ്കില്‍ ഫ്‌ളാറ്റ് പൊളിക്കണമായിരുന്നോ പൊളിക്കേണ്ടതില്ലായിരുന്നോ എന്നുള്ള വിഷയമല്ല സിനിമ പറുന്നത്. എങ്ങനെ ആ ഫ്‌ളാറ്റ് അവിടെ ഉണ്ടായി. പിന്നെ എന്താണ് അവരുടെ ജീവിതത്തില്‍ സംഭവിച്ചത്. അതിലേക്കാണ് സിനിമ വിരല്‍ ചൂണ്ടുന്നത്. സാധാരണ ജനങ്ങളുടെ ശക്തമായ പ്രതികരണവും ഈ സിനിമയിലുണ്ട്’, കണ്ണന്‍ താമരക്കുളം പറഞ്ഞു.

പൊളിറ്റിക്കല്‍ ബാക്ക് ഗ്രൗണ്ടില്‍ നടന്ന കഥകളും കാര്യങ്ങളും എല്ലാം ചിത്രത്തിലുണ്ടെന്നും പ്രേക്ഷകര്‍ ഇതെല്ലാം കണ്ടിട്ട് ഈ സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യുപ്പെടും എന്നുതന്നെയാണ് തന്റെ പ്രതീക്ഷയെന്നും വിധിക്കുശേഷം വിചാരണ എന്ന ടാഗ് ലൈനോടുകൂടിയാണ് ഈ സിനിമ തിയ്യേറ്ററിലേക്ക് എത്തുന്നതെന്നും കണ്ണന്‍ താമരക്കുളം പറഞ്ഞു.

മരട് ഫ്‌ളാറ്റ് പൊളിച്ചതിന് ശേഷം ഇതിന്റെ പിന്നില്‍ ഒരു സിനിമയുണ്ടെന്ന് കണ്ടെത്തിയത് തിരക്കഥാകൃത്ത് ദിനേഷ് പളളത്തും കണ്ണന്‍ താമരക്കുളവും ചേര്‍ന്നാണ്. അനധികൃതമായി പണിത മൂന്ന് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ പിന്നിലെ പിന്നാമ്പുറക്കഥകളിലൂടെ ഇവര്‍ രണ്ടുപേരും നടത്തിയ ഒരു ഗവേഷണത്തിന് പിന്നാലെയാണ് സിനിമ രൂപപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Director Kannan Thamarakkulam Says  Maradu Movie

We use cookies to give you the best possible experience. Learn more