നടന്‍ ഷൈന്‍ ടോം ചാക്കോ അഭിനയിച്ച എല്ലാ പടവും താന്‍ കണ്ടിട്ടിട്ടുണ്ടെന്നും ഓരോ സിനിമയിലൂടെയും ഷൈന്‍ ആ കഥാപാത്രമാകുന്നത് എങ്ങനെയാണെന്ന് ഞാന്‍ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ടെന്നും സംവിധായകന്‍ കമല്‍.
നടന്‍ എന്ന നിലയില്‍ ഷൈന്‍ ഒരുപാട് വളര്‍ന്നിട്ടുണ്ടെന്ന് പറയുന്ന കമല്‍, ഷൈന്‍ തന്റെ ആദ്യ സിനിമയായ ഗദ്ദാമക്ക് വേണ്ടി മരുഭൂമിയില്‍ പോയിരുന്ന് ടാന്‍ ആയി വന്നതിനെ കുറിച്ചും സംസാരിച്ചു.
‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ ഷൈനിന്റെ വളര്‍ച്ച നോക്കുമ്പോള്‍ അയാള്‍ പണ്ട് അഭിനയിച്ച സിനിമയേക്കാള്‍ എന്ത് വ്യത്യാസമാണ് കാണുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കമല്‍.
‘ഷൈന്‍ അഭിനയിച്ച എല്ലാ പടവും ഞാന്‍ കണ്ടിട്ടിട്ടുണ്ട്. ഓരോ സിനിമയിലൂടെയും ഷൈന്‍ ആ കഥാപാത്രമാകുന്നത് എങ്ങനെയാണെന്ന് ഞാന്‍ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. നടന്‍ എന്ന നിലയില്‍ അവന്‍ ഒരുപാട് വളര്‍ന്നു.
പക്ഷേ ഞാന്‍ ഷൈനില്‍ കാണുന്ന ഒരു പ്രത്യേകത എന്താണെന്ന് ചോദിച്ചാല്‍, ഞാന്‍ അത് പലയിടത്തും പറഞ്ഞതാണ്. ഗദ്ദാമ എന്ന സിനിമയില്‍ ആണ് ഷൈന്‍ ആദ്യമായി അഭിനയിക്കുന്നത്.
ആ കഥാപാത്രമാകാന്‍ വേണ്ടി അവന്‍ കാണിച്ച ആഭിമുഖ്യമുണ്ട്. മരുഭൂമിയില്‍ പോയി ഇരുന്ന് ടാന്‍ ആയി വന്ന സംഭവം. പുതുതായി അഭിനയിക്കുന്ന ഒരാള്‍ എന്ന നിലയില്‍ അങ്ങനെ ചെയ്യേണ്ട കാര്യമില്ല.
ഒരുപക്ഷെ നമ്മള്‍ അങ്ങനെ ചെയ്യാന്‍ പറഞ്ഞാല്‍ പോലും ആര്‍ട്ടിസ്റ്റുകള്‍ ചെയ്യണമെന്നില്ല. അസിസ്റ്റന്റ് ഡയറക്ടറായിട്ട് വന്നത് കൊണ്ട് അവന്‍ ഓരോന്നും കീനായിട്ട് ഒബ്‌സെര്‍വ് ചെയ്തിരിക്കണം.
അതാകണം അങ്ങനെ ഒരു കാര്യം ചെയ്യാന്‍ ഷൈനിനെ പ്രേരിപ്പിച്ചത്. പിന്നെ ഇതിഹാസ എന്ന സിനിമ. അന്ന് അങ്ങനെ ഒരു കഥാപാത്രമായി അവന്‍ അഭിനയിക്കുക എന്നത് എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല,’ കമല്‍ പറഞ്ഞു.
Content Highlight: Director Kamal Talks About Shine Tom Chacko