അന്ന് ആ നടന്‍ മെച്ചുവേര്‍ഡായിരുന്നില്ല; അദ്ദേഹം സീരിയസായി സിനിമയെ കണ്ടതായി എനിക്ക് തോന്നിയില്ല; എന്നാല്‍... കമല്‍
Film News
അന്ന് ആ നടന്‍ മെച്ചുവേര്‍ഡായിരുന്നില്ല; അദ്ദേഹം സീരിയസായി സിനിമയെ കണ്ടതായി എനിക്ക് തോന്നിയില്ല; എന്നാല്‍... കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd January 2024, 12:37 pm

നടന്‍ ഷൈന്‍ ടോം ചാക്കോ തന്റെ അസിസ്റ്റന്റ് ഡയറക്ടറായി വരുമ്പോള്‍ മെച്ചുവേര്‍ഡ് അല്ലായിരുന്നുവെന്നും പ്ലസ് ടു കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് അവന്‍ തന്റെ അസിസ്റ്റന്റാകുന്നതെന്നും സംവിധായകന്‍ കമല്‍.

ആ പ്രായത്തിലുള്ള ഒരാള്‍ക്ക് സിനിമയോട് ഉണ്ടാകുന്ന കൗതുകമായിരുന്നു ഷൈനിന് ഉണ്ടായിരുന്നതെന്നും കമല്‍ പറയുന്നു.

ഷൈന്‍ ഗൗരവമായി സിനിമയെ കണ്ടിരുന്നതായി തനിക്ക് തോന്നിയിരുന്നില്ലെന്നും പക്ഷേ തന്റെ കൂടെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തതിന് ശേഷം അവനെല്ലാം നിരീക്ഷിച്ചു തുടങ്ങിയിരുന്നെന്നും കമല്‍ പറഞ്ഞു.

നല്ല ഒരു അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഷൈന്‍ ടോം ചാക്കോയെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്ന് ഷൈന്‍ അത്രയും മെച്ചുവേര്‍ഡ് അല്ലായിരുന്നു. അവന്‍ പ്ലസ് ടു കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് എന്റെ കൂടെ അസിസ്റ്റന്റ് ആയിട്ട് വരുന്നത്.

ആ പ്രായത്തില്‍ ഉള്ള ഒരാള്‍ക്ക് സിനിമയോട് ഉണ്ടാകുന്ന കൗതുകമായിരുന്നു അവന് ഉണ്ടായിരുന്നത്. അങ്ങനെ മാത്രമേ ഞാന്‍ അവനെ കണ്ടിരുന്നുള്ളു.

അല്ലാതെ ഷൈന്‍ സീരിയസായി സിനിമയെ കണ്ടിരുന്നെന്ന് എനിക്ക് തോന്നിയിരുന്നില്ല. പക്ഷേ ഒന്ന് രണ്ട് പടങ്ങളില്‍ എന്റെ കൂടെ അസിസ്റ്റന്റ് ആയിട്ട് വര്‍ക്ക് ചെയ്തതിന് ശേഷം അവന്‍ എല്ലാം ഒബ്സെര്‍വ് ചെയ്ത് തുടങ്ങിയിരുന്നു.

സിനിമ എങ്ങനെയാണ് ഉണ്ടാകുന്നതെന്നും ഒരു ഡയറക്ടറിന്റെ ജോലി എന്താണെന്നും അസിസ്റ്റന്റ് ഡയറക്ടര്‍ ഏത് രീതിയില്‍ സപ്പോര്‍ട്ട് ചെയ്യാണം എന്നൊക്കെ അവന്‍ പഠിച്ചെടുത്തു. എനിക്ക് നല്ല ഒരു അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഷൈന്‍,’ കമല്‍ പറഞ്ഞു.

അതേസമയം, നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് വിവേകാനന്ദന്‍ വൈറലാണ്. ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രയെത്തുന്ന ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈന്‍ ടോം ചാക്കോക്ക് പുറമെ സ്വാസിക, ഗ്രേസ് ആന്റണി എന്നിവരും ചിത്രത്തില്‍ ഒന്നിക്കുന്നു.


Content Highlight: Director Kamal Talks About Shine Tom Chacko