താനും ശ്രീനിവാസനും ആദ്യമായി ഒന്നിച്ച സിനിമയെ കുറിച്ച് പറയുകയാണ് സംവിധായകന്‍ കമല്‍. 1990ല്‍ പുറത്തിറങ്ങിയ പാവം പാവം രാജകുമാരന്‍ എന്ന ചിത്രത്തിലൂടെയാണ് താനും ശ്രീനിവാസനും ആദ്യമായി ഒരുമിച്ചതെന്നാണ് കമല്‍ പറയുന്നത്. ശ്രീനിവാസന്‍ പ്രധാനവേഷത്തിലെത്തിയ ഈ സിനിമക്ക് ശ്രീനി തന്നെ തിരക്കഥ എഴുതിയ സാഹചര്യത്തെ കുറിച്ചും അദ്ദേഹം പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍.
‘ആദ്യമായി ഞാനും ശ്രീനിവാസനും ഒരുമിച്ച ചിത്രമാണ് പാവം പാവം രാജകുമാരന്‍. 1990ലായിരുന്നു ആ സിനിമ റിലീസിനെത്തിയത്. പെരുവണ്ണപുരത്തെ വിശേഷങ്ങള്‍ എന്ന സിനിമക്കും പ്രാദേശിക വാര്‍ത്തകള്‍ക്കും ശേഷമാണ് ഞാന്‍ ആ സിനിമ ചെയ്യുന്നത്. ആദ്യം വേറെയൊരു കഥയുമായി അതില്‍ അഭിനയിക്കുമോ എന്നറിയാന്‍ വേണ്ടിയായിരുന്നു ഞാന്‍ ശ്രീനിയുടെ അടുത്തേക്ക് അന്ന് ചെന്നത്.
ആ കഥ ശ്രീനിയുമായി സംസാരിച്ചപ്പോള്‍ വര്‍ക്ക്ഔട്ടാകുന്നില്ലെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. അന്ന് ഞങ്ങള്‍ ഒരുപേട് നേരം ഒരുമിച്ച് സംസാരിച്ചു. അങ്ങനെ സംസാരിച്ചു വന്നപ്പോള്‍ ശ്രീനി എന്നോട് അത് മാറ്റിപിടിക്കാമെന്നും വേറെ സബ്ജെക്ട് ആലോചിക്കാമെന്നും പറഞ്ഞു. ആ സമയത്ത് ശ്രീനി നല്ല തിരക്കുള്ള തിരക്കഥാകൃത്തായിരുന്നു.
അദ്ദേഹം സത്യന്‍ അന്തിക്കാടിനെയും സിബിയെയും പോലെയുള്ളവരുടെ കൂടെ വര്‍ക്ക് ചെയ്യുന്ന സമയമായിരുന്നു അത്. അതുകൊണ്ട് ശ്രീനിക്ക് സമയമുണ്ടോയെന്ന് എനിക്ക് സംശയമായി. ഞാന്‍ ശ്രീനിയോട് തിരക്കഥ എഴുതുമോയെന്ന് ചോദിച്ചു. ശ്രീനി ചിരിച്ചു കൊണ്ട് അന്ന് അതല്ലേയെന്റെ പണിയെന്ന് തിരികെ ചോദിച്ചു,’ കമല്‍ പറഞ്ഞു.
Content Highlight: Director Kamal Talks About Paavam Paavam Raajakumaran Movie